kerala

ശബരിമല സമരക്കാര്‍ ഭക്തരല്ല,സമരക്കാര്‍ കിടക്കേണ്ടത് ജയിലില്‍, സന്ദീപാനന്ദ ഗിരി

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറച്ച് സ്വാമി സന്ദീപാനന്ദ ഗിരി കര്‍മ്മ ന്യൂസുമായി സംസാരിക്കുന്നു. ശബരിമല വിവാദം കത്തിനില്‍ക്കെ സ്വാമിയുടെ ആശ്രമത്തിനുനേരെ ആക്രമണം നടന്നത് വന്‍ വാര്‍ത്തയായിരുന്നു. സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ആ സമയത്ത് പ്രചരണം നടന്നിരുന്നു, എന്നാല്‍ അതിനെതിരെ കേരളാ പോലിസിന്റെ ഭാഗത്തുനിന്നും  യാതൊരു തരത്തിലുള്ള അന്വേഷണവും നടക്കാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് സ്വാമി പറഞ്ഞു.

പലപ്പോഴായി ശാരീരികമായും കായികമായും സംഘപരിവാറില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നും അതുമൂലം ആശുപത്രികളില്‍ കഴിയേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നും അതിനാലാണ് ഇതിനു പിന്നിലും അവരാണെന്ന നിഗമിനത്തിലെത്തിയതെന്ന് സ്വാമി വ്യക്തമാക്കി.

ആര്‍എസ്എസിന്റെ ഒരു സ്ഥിരം രീതിയാണ് നുണപ്രചരണം, അത് ഇന്ത്യ വിഭജനകാലം മുതല്‍ പിന്തുടര്‍ന്നുവരുന്നതാണ്… പോലിസിന് വാഹനത്തിന് നേരെ ആക്രമണം നടക്കുമെന്ന് അറിയായിരുന്നു.. യഥാര്‍ത്ഥ ഭക്തന്‍ ഒരിക്കലും ആക്രമണം നടത്തില്ല, ഹിന്ദു മത പ്രകാരം ഭക്തന് നിര്‍വ്വചനമുണ്ട്.. ഭക്തന്‍ ക്ഷേത്ര പരിസരത്തായിരിക്കും, അവന്‍ തെരുവിലായിരിക്കില്ല… നാമജപം എന്ന പേരില്‍ നടത്തുന്നത് ഭക്തിയല്ലെന്നും ഗുണ്ടായിസം കാണിച്ചിട്ട് കഴുത്തില്‍ മാലയിട്ടും രുദ്രാക്ഷം ഇട്ടുനടന്നാലും അവര്‍ ഭക്തരല്ലെന്നും സ്വാമി പറഞ്ഞു.

നാട്ടില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ കാവിയുടുത്താലും കറുപ്പുടുത്താലും ഗുണ്ടയും തെമ്മാടിയുമാണ്.. അവനെ അയ്യപ്പന്‍ എന്ന കണക്കാക്കാന്‍ കേരളസമൂഹം തയ്യാറല്ലെന്നും സ്വാമി കര്‍മ്മന്യൂസിനോട് പറഞ്ഞു. സംഘപരിവാര്‍ ആക്രമം അഴിച്ചുവിടുന്നത് രാത്രയിലാണ്, അവര്‍ക്ക് പകലില്‍ ചെയ്യാന്‍ ദൈര്യമില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു

കര്‍മ്മന്യൂസ് സ്വാമിയുമായി നത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

2 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

3 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

4 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago