entertainment

മോഹൻലാലിന്റെ മകളാണ് സാന്ത്വനത്തിലെ അഞ്ജലി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല

മലയാളി മിനി സ്ക്രീൻ പ്രേക്ഷകരിലേക്ക് അടുത്തിടെയെത്തിയ പരമ്പരയാണ് സാന്ത്വനം. ചിപ്പിയാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. സാജൻ സൂര്യയാണ് നായകനായി എത്തുന്നത് ശാസിച്ചും സ്നേഹിച്ചും ഒരച്ഛൻ്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് സീരിയലെത്തുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം

സ്വാന്തനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക എന്ന നടിയാണ്. മികച്ച പ്രകടനമാണ് ഗോപിക അഞ്ജലിയായി നടത്തുന്നത്. ബാലേട്ടനിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച കൊച്ചുസുന്ദരിയാണ് ​ഗോപിക. ഗോപികയുടെ സഹോദരി കീർത്തനയും സീരിയലുകളിൽ അഭിനയിക്കാറുണ്ട്. ബാലേട്ടനിലെ ലാലേട്ടന്റെ മകളായി അഭിനയിച്ച “ഗോപിക” ഇന്ന് ഏഷ്യനെറ്റിലെ സ്വാന്തനം സീരിയലിലെ നായികയായി അഭിനയിക്കുന്നു. അല്ല പറഞ്ഞ പോലെ ബാലേട്ടൻ റീലീസ് ആയിട്ട് 17 കൊല്ലം കഴിഞ്ഞു… സമയം ഒക്കെ എത്ര പെട്ടെന്നാണ് പോകുന്നതെന്നായിരുന്നു ട്രോളര്‍മാരുടെ കണ്ടെത്തല്‍.

ഗോപിക പ്രൊഫെഷൻ കൊണ്ട് ഒരു ഡോക്ടർ കൂടെയാണ്. ബിജു മേനോന്റെ ശിവം എന്ന ചിത്രത്തിലായിരുന്നു ഗോപിക ആദ്യമായി അഭിനയിച്ചത്.ചിത്രത്തിൽ ബിജു മേനോന്റെ മകളുടെ വേഷമായിരുന്നു ഗോപികയ്ക്ക്.കീർത്തനയുടെ ആദ്യചിത്രം സീതാകല്യാണം ആണ്.പാഠം ഒന്ന് ഒരു വിലാപം സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങളിലും കീർത്തന അഭിനയിച്ചു.അതിനു ശേഷമാണ് ഗോപികയും കീർത്തനയും ഒന്നിച്ച് ബാലേട്ടനി’ൽ അഭിനയിക്കുന്നത്.സിനിമയോട് ഇഷ്ടമുണ്ടെങ്കിലും പഠനത്തിനാണ് ഏറ്റവും പ്രധാന്യം നൽകുന്നതെന്ന് ഗോപിക പറയുന്നു.സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ഇരുവരും ഇപ്പോൾ അഭിനയിക്കുന്നുണ്ട്.കൂടാതെ അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇവർ‍ മുമ്പ് പ്രവർത്തിച്ചിട്ടുമുണ്ട്.ഇവർ ഒന്നിച്ച് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു ബാലേട്ടൻ

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

13 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

13 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

30 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

38 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

39 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago