kerala

സ്വപ്‌നയ്ക്ക് വന്‍ സാമ്പത്തിക നിക്ഷേപം, ലോക്കറുകള്‍ നിറഞ്ഞ് സ്വര്‍ണവും പണവും

കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ സ്വപ്‌നയും സംഘവും കേരളത്തിലേക്ക് കോടികളുടെ സ്വര്‍ണം ഒഴുക്കാന്‍ കാരണം പണത്തിനോടുള്ള ആര്‍ത്തി. പ്രതികള്‍ക്ക് വന്‍ സാമ്പത്തിക നിക്ഷേപമാണ് ഉള്ളതെന്ന് ദേശീയ അന്വേഷണ സംഘം (എന്‍ഐഎ) കണ്ടെത്തി. മാത്രമല്ല പ്രതികള്‍ക്ക രഹസ്യ ബാങ്ക് ലോക്കറുകള്‍ ഉണ്ടെന്നും അവ കണ്ടെത്തി പരിശോധന തുടങ്ങിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

പല ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സ്വപ്‌നയുടെ പേരില്‍ വന്‍ നിക്ഷേപങ്ങളാണുള്ളത്. ഇത് കൂടാതെ വിവിധ ലോക്കറുകളില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്‌നയ്ക്ക് ആറ് ഫോണുകളും രണ്ട് ലാപ് ടോപ്പുകളും ഉണ്ട്. ഇതില്‍ രണ്ട് ഫോണുകള്‍ ഫേസ് ലോക്ക് ഉപയോഗിച്ച് തുറന്നിട്ടുണ്ട്. ഇതില്‍ സ്വര്‍ണക്കടത്തിന്റെ വിശദാംശങ്ങളുണ്ടെന്നാണ് വിവരം. സംഘം ഇടപാടുകള്‍ക്കുള്ള ആശയവിനിമയം നടത്തിയിരുന്നത് ടെലഗ്രാം ചാറ്റ് വഴിയായിരുന്നു. പിടിക്കപ്പെടുമെന്ന് ആയപ്പോള്‍ ഡിലീറ്റ് ചെയ്ത ചില ചാറ്റുകള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോട് വീണ്ടെടുത്തിട്ടുണ്ട്.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ദേശവിരുദ്ധ ബന്ധമുള്ള കെ.ടി. റമീസാണ്. വിദേശബന്ധങ്ങളുള്ള ഇയാള്‍ക്കു വേറെയും സ്വര്‍ണക്കടത്തു ശൃംഖലകളുണ്ട്. ലോക്ഡൗണ്‍ കാലത്തു നയതന്ത്ര ചാനല്‍ വഴി പരമാവധി സ്വര്‍ണം ഇന്ത്യയിലെത്തിക്കണമെന്നു നിര്‍ദേശം നല്‍കിയതും അതിന് സൗകര്യങ്ങള്‍ ഒരുക്കിയതും ഒത്താള ചെയ്തതും റമീസാണ്.

ഈ സ്വര്‍ണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചതിന്റെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ള അറിയിച്ചു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

19 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

31 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago