തിരുവനന്തപുരം. പിണറായി സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് മുൻ സ്പീക്കർ പി ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പുറത്ത് വിട്ടു. മാനനഷ്ടക്കേസ് നല്കാന് സിപിഎം നേതാവും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് കൊണ്ടാണ് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഫേസ് ബൂക്കിലൂടെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. പി ശ്രീരാമകൃഷ്ണന്റെ ചിത്രം സഹിതമുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് സ്വപ്നയുടെ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.സ്വപ്നയ്ക്ക് ശ്രീരാമകൃഷ്ണന് അയച്ചുവെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ അടക്കമാണ് പോസ്റ്റ്.
സ്വപ്നയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീരാമകൃഷ്ണന് നേരത്തെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് സ്വപ്നയുടെ പോസ്റ്റ്. ശ്രീരാമകൃഷ്ണനുള്ള ഓര്‍മപ്പെടുത്തലാണ് തന്റെ പോസ്റ്റെന്നും ഇതിലൂടെ ഒന്നും ഓര്മ വരുന്നില്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനും സ്വപ്ന പറയുന്നു. അങ്ങനെയെങ്കില്‍ തന്റെ പക്കലുള്ള തെളിവുകള്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിക്കാമെന്നും സ്വപ്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.
പോസ്റ്റിനോടൊപ്പം, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്ന സ്വകാര്യ ചിത്രങ്ങൾ ആണ് സ്വപ്ന പുറത്ത് വിട്ടിട്ടുള്ളത്. കൈലിയുമുടുത്ത് വീട്ടിൽ നിന്ന് എന്തോ തിന്നുന്ന ശ്രീരാമകൃഷിഷ്ണറെയും, ബെഡിൽ ഷീണിതനായി കിടക്കുന്ന ശ്രീരാമ കൃഷ്ണന്റെ ചിത്രങ്ങളുമാണ് സ്വപ്ന പുറത്ത് വിട്ടിരിക്കുന്നത്.
ശ്രീരാമകൃഷ്ണന് ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്ന് സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ശ്രീരാമകൃഷ്ണന് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നത്. സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ:
ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർഥിക്കുന്നു. അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് സാധിക്കും.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…