kerala

സ്വർണക്കടത്തുകേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അടിയന്തരമായി ദുബായിൽ എത്തിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. കോൺസുലേറ്റിലെ സ്കാനിംഗ് മെഷീനിൽ ബാഗ് സ്കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലാക്കിയത്. കേസുമായി ബന്ധമുള്ളവരിൽനിന്നും ഭീഷണിയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോയസമയത്താണ് ആദ്യമായി ശിവശങ്കർ കോൺസുലേറ്റ് സെക്രട്ടറിയെന്ന നിലയിൽ തന്നെ ബന്ധപ്പെടുന്നത്.
എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻ മന്ത്രി കെ ടി ജലീൽ, സി എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവരടക്കമുള്ളവർക്കെതിരെ രഹസ്യമൊഴി നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തി. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന പറഞ്ഞു.

കള്ളപ്പണക്കേസിൽ എറണാകുളം ജില്ലാ കോടതിയിൽ മൊഴി നൽകിയശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന. 2016ലാണ് സംഭവങ്ങളുടെ തുടക്കം.
ലോഹ വസ്തുക്കൾ അടങ്ങിയിട്ടുള്ളതായി മനസിലാക്കുന്ന വലിയ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ പല പ്രാവശ്യം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്നും ക്ളിഫ് ഹൗസിലേക്ക് ശിവശങ്കറിന്റെ നിർദേശപ്രകാരം കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറൽ കൊടുത്തുവിട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും സ്വപ്ന പറഞ്ഞു.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

7 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

9 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

34 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

38 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago