Categories: kerala

വിവാഹം, പ്രണയം എന്നിവയെ കുറിച്ച്‌ ചോദ്യം വരുമ്പോൾ മൂഡിന് അനുസരിച്ചാണ് മറുപടി- സ്വാസിക

വിവാഹം, പ്രണയം എന്നിവയെ കുറിച്ച്‌ നിരന്തരം ചോദ്യങ്ങൾ വരുമ്പോൾ തന്റെ മൂഡിന് അനുസരിച്ചാണ് മറുപടി പറയുന്നത്, ചിലപ്പോൾ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്, ചിലപ്പോൾ പ്രണയം തകർന്നുവെന്ന് പറയാൻ തോന്നും മറുപടിക്ക് ശേഷം വരാൻ പോകുന്ന വാർത്തകളെ കുറിച്ചൊന്നും ചിന്തിക്കാറേയില്ലെന്ന് തുറന്നു പറഞ്ഞ് സ്വാസിക

വിവാഹിതയാകാൻ പോകുന്നുവെന്ന് പറഞ്ഞ ശേഷം നിരവധി വാർത്തകളാണ് അത് സംബന്ധിച്ച്‌ വന്നത്. താൻ അത് പറഞ്ഞത് കൊണ്ട് പിന്നീട് കുറച്ച്‌ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാഹിതയാകാൻ പോകുന്നുവെന്ന പറഞ്ഞ ശേഷം അതിന് വേണ്ടി മാത്രം അഭിമുഖം ചോദിച്ച്‌ നിരവധി പേരാണ് എത്തിയത്.തന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. വിവാഹിതയാകാൻ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ഇന്റർവ്യൂവിന്റെ ബഹളമായിരുന്നു. എപ്പോഴെങ്കിലും സംഭവിക്കട്ടേയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടൻ വിവാഹിതയാകും എന്ന് പറയുന്നത്. തന്റെ കരിയറിനെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്നും സ്വാസിക പറയുന്നു.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെയാണ് നടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

12 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

18 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

49 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

55 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago