entertainment

ആറാട്ട് സെലിബ്രേറ്റ് ചെയ്യാനുള്ള മൂവി, ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം- സ്വാസിക

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. സിനിമക്ക് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മിനി സ്ക്രീനിലെയും ബി​ഗ് സ്ക്രീനിലെയും സജീവ സാന്നിധ്യമായ സ്വാസികയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിലെ ലൊക്കേഷൻ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ലഭിച്ച നെ​ഗറ്റീവ് കമന്റുകൾക്ക് സ്വാസിക നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ബാലേട്ടന്റെ മക്കൾ എന്ന ക്യാപ്ഷനോടെ നടി മാളവിക മേനോനൊടപ്പമുള്ള ചിത്രങ്ങളാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും സ്വാസിക കുറിച്ചിട്ടുണ്ട്. തുടക്കക്കാരെന്ന നിലയിൽ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ആറാട്ട് കണ്ട ശേഷം സ്വാസിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആളുകൾക്ക് ഇഷ്ടപ്പെടുന്ന പല എലമെൻ്റ്സും ചിത്രത്തിലുണ്ട്. പഴയ സിനിമകളിലെ ഡയലോഗുകളൊക്കെ പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ കഴിയും. ഇത് സെലിബ്രേറ്റ് ചെയ്യാനുള്ള മൂവിയാണ്. ഫാമിലി പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന എല്ലാ കാര്യങ്ങളും സിനിമയിലുണ്ടെന്നും സ്വാസിക പറഞ്ഞിരുന്നു. സ്വാസിക അടക്കം ചില താരങ്ങളുടെ കഥാപാത്രങ്ങൾ ആ സിനിമയ്ക്ക് ആവശ്യമില്ലാത്തതായിരുന്നുവെന്നും സ്വാസികയെ സൈഡ് റോളുകളിൽ കാണാനല്ല നായികയായി കാണാനാണ് ആ​ഗ്രഹമെന്നും സ്വാസികയെ കുറിച്ച് കമന്റുകൾ വന്നിരുന്നു. ഇത് ഒരു ലാലേട്ടൻ മൂവി ആണെന്നായിരുന്നു ആരാധകർക്ക് സ്വാസികയുടെ മറുപടി. ശരിക്ക് പറഞ്ഞാൽ ലാലേട്ടന്റെ ആറാട്ട് തന്നെയാണ് ചിത്രമെന്നും ഇതുപോലെയൊരു മാസ് മൂവിക്കായി എല്ലാവരും കാത്തിരിക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞു.

Karma News Network

Recent Posts

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

28 mins ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

1 hour ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

1 hour ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

2 hours ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

2 hours ago

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന്…

2 hours ago