entertainment

വയറിന് തലയണ വെച്ച ധൈര്യത്തിൽ അലൻ ചേട്ടൻ കുറച്ച് സ്ട്രോങ് ആയി അടിച്ചു, ചതുരം സിനിമയെക്കുറിച്ച് സ്വാസിക

മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് അവയിൽ ചിലത്.

ചതുരം സിനിമയിൽ അലൻസിയർ തന്നെ മർദ്ദിക്കുന്ന രം​ഗങ്ങൾ ഷൂട്ട് ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ആദ്യത്തെ ഒന്ന് രണ്ട് തവണ അലൻ ചേട്ടൻ പതുക്കെയാണ് അടിച്ചത്. കുറച്ച് കൂടി ശക്തി കൂട്ടിയാലും കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ അലൻ ചേട്ടൻ സ്ട്രോങ് ആയി പിടിക്കാനും അടിക്കാനും തു‌ടങ്ങി. വയറിന് ഒരു തലയിണ വെച്ചിട്ടുണ്ട്. തലയണ വെച്ച ധൈര്യത്തിൽ അലൻ ചേട്ടൻ കുറച്ച് സ്ട്രോങ് ആയി അടിച്ചു.

സീരിയൽ താരങ്ങൾക്ക് സിനിമ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്നത് തെറ്റായ ധാരണയാണെന്നും സ്വാസിക പറയുന്നു. അങ്ങനെയൊരു അവസരമാണ് കിട്ടാത്തത്. ഒരു എപ്പിസോഡിന് നീളമനുസരിച്ച് പതുക്കെയാണ് സീരിയലിൽ ഡയലോ​ഗ് പറയുക. അഞ്ച് സ്റ്റെപ്പ് മുന്നോട്ട് വന്നിട്ടേ ഒരു ഡയലോ​ഗ് പറയൂ.

അത് സീരിയലിന്റെ പാറ്റേൺ ആണ്. സിനിമയിൽ അത് വേണ്ടെങ്കിലും മാറ്റി ചെയ്യും. പക്ഷെ സീരിയൽ അഭിനേതാക്കളെക്കൊണ്ട് പറ്റില്ലെന്ന മുൻവിധിയുണ്ട്. ബീന ആന്റണിയൊക്കെ മികച്ച അഭിനേത്രിയാണെന്നും എന്നാൽ ഇത്തരം മുൻവിധികൾ കാരണം ഒതുങ്ങിപ്പോകുകയാണെന്നും സ്വാസിക അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago