entertainment

13 വർഷത്തിനിടെ ഇപ്പോഴാണ് ഒരു നല്ല കഥാപാത്രം ചെയ്യാൻ സാധിച്ചത്- സ്വാസിക

മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. ഇപ്പോളിതാ ആ കഥാപാത്രം ഏറ്റെടുത്തതിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ

കഴിഞ്ഞ 13 വർഷമായി ഞാൻ ഈ മേഖലയിൽ ഉണ്ടെങ്കിലും നല്ലൊരു കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ലായിരുന്നു. ആരെങ്കിലും എന്നെ ഒന്ന് വിശ്വസിച്ച് ഒരു കഥാപാത്രം ഏല്പിച്ചിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ വിചാരിക്കുമായിരുന്നു. ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഒപ്പം കിട്ടിയാൽ ചെയ്ത് ഫലിപ്പിക്കാൻ പറ്റുമെന്ന പ്രതീക്ഷയും. പക്ഷെ ആരും വിശ്വസിച്ച് ഒരു കഥാപാത്രം ഏൽപിക്കാൻ തയ്യാറായിരുന്നില്ല,

അങ്ങനെ 13 വർഷമായിട്ടും അങ്ങനെയൊരു ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുട്ടിയുടെ മുന്നിലേക്ക് ഇങ്ങനൊരു കഥാപാത്രം വന്നപ്പോൾ, ആദ്യം തന്നെ യെസ് പറഞ്ഞു. മുഴുനീള വേഷം ആയിരുന്നു, നിരവധി ലേയറുകളുള്ള കഥാപാത്രമായിരുന്നു, യെസ് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ഇത് എങ്ങനെ അഭിനയിച്ച് പ്രതിഫലിപ്പിക്കും ഞാൻ കംഫർട്ടബിൾ ആയിരിക്കുമോ എന്നെല്ലാം ചിന്തിക്കുന്നത്. എനിക്ക് കഥ പറഞ്ഞു തന്നപ്പോൾ തന്നെ ബോൾഡ് രംഗങ്ങളെ കുറിച്ച് പറഞ്ഞു തന്നിരുന്നു. ഞാൻ അങ്ങനെ മുന്നേ ചെയ്തിട്ടില്ല. ലുക്ക് വെച്ച് ശരിയാകുമോ എന്നെല്ലാം ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് തനിക്ക് ചെയ്യാൻ പറ്റുമെന്ന് വിശ്വാസമുണ്ട്. ഇല്ലെങ്കിൽ തന്നെ തന്നെക്കൊണ്ട് ചെയ്യിച്ച് എടുക്കാം എന്ന വിശ്വാസം ഉണ്ട് എന്നാണ്,

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

19 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

38 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago