entertainment

രാത്രി ഒരു സാധനം രഹസ്യമായി കുടിക്കും, എനർജിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. സീത എന്ന പരമ്പരയിലൂടെയാണ് സ്വാസിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിൽ സീതയായി സ്വാസികയും ഇന്ദ്രനായി ഷാനവാസ് ഷാനുവും മികച്ച പ്രകടനമാണ് നടത്തിയത്.

ഇപ്പോഴിതാ എങ്ങനെയാണ് ഇങ്ങനെ എനർജിയോടുകൂടി നിൽക്കുന്നത് എന്നാണ് സഹപ്രവർത്തകർ താരത്തോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി സ്വാസിക പറഞ്ഞത് ഇങ്ങനെ, രാത്രി ഒരു സാധനം രഹസ്യമായി കുടിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനും മേലെ തന്റെ പ്രൊഫഷനോടുള്ള താൽപര്യമാണ് ഈ എനർജി നിലനിർത്തുന്നത് എന്നും നടി പറഞ്ഞു.

സീരിയലിന്റെ ഷൂട്ട് പതിനൊന്ന് – പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുൾ എനർജ്ജിയിൽ തന്നെയായിരിയ്ക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങൾ ഷൂട്ട് ചെയ്യാൻ പോവും. രണ്ട് മണിവരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക സെറ്റിലെത്തുമെന്നും സഹപ്രവർത്തകൻ പറഞ്ഞു.

നടി എന്നതിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. അടുത്തിടെ താൻ ജനുവരിയിൽ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടൻ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ വിവാഹം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാണ് ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞത്. ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സ്വാസിക.

സീരിയലിലെ നായകൻ നടൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ്‌ക്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകൾ

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

6 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

7 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

7 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

8 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

9 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

10 hours ago