entertainment

വാസന്തി ലൈം​ഗിക തൊഴിലാളി, വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ചവർക്ക് നന്ദിയെന്ന് സ്വാസിക

50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രത്തിൽ തന്നെ വാസന്തി എന്ന ടൈറ്റിൽ റോൾ ചെയ്തത് നടി സ്വാസികയാണ്.  മികച്ച സ്വാഭാവ നടിക്കുന്ന പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് സ്വാസിക സ്വന്തമാക്കി.

തന്നെ വിശ്വസിച്ച് വാസന്തിയെ ഏല്‍പ്പിച്ചവര്‍ക്ക് നന്ദിയെന്ന് സ്വാസിക പ്രതികരിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവാര്‍ഡെന്നും കഴിഞ്ഞ ദിവസം വരെയും അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നും സ്വാസിക പറഞ്ഞു. ഒരു ലൈം​ഗിക തൊഴിലാളിയുടെ വേഷമാണ്. വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയാണ് ഈ സിനിമ. പുതുമയുള്ള ആശയമൊന്നുമല്ല എങ്കിലും പെർഫോം ചെയ്യാൻ ധാരാളമുള്ള സിനിമയായിരുന്നു. ഇപ്പോൾ കിട്ടിയ ഈ അം​ഗീകാരം വൈകിപ്പോയി എന്നൊന്നും തോന്നുന്നില്ല. ഇതൊരു വലിയ പ്രചോദനമാണ്.” സ്വാസിക പറയുന്നു.

വാർത്ത കണ്ടപ്പോൾ വിശ്വസിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു. കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരുന്നു വാസന്തിയിലേത്. ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അത്. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ചവർക്കാണ് നന്ദി പറയാനുള്ളത്. ഞങ്ങളുടെ സിനിമയ്ക്ക് മൂന്ന് അവാർഡ് ലഭിച്ചതാണ് ഏറ്റും വലിയ സന്തോഷം. മികച്ച സിനിമയായി വാസന്തി തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. എല്ലാവർക്കും നന്ദി’സ്വാസിക പറഞ്ഞു ,

പ്രേമം, ഹാപ്പി വെഡ്ഡിംഗ് എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ സിജു വില്‍സൺ നിർമിച്ച ചിത്രമാണ് വാസന്തി. സ്വാസിക, ശബരീഷ്, സിജു, വിനോദ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. നടന്‍ സിജു വില്‍സന്റെ വില്‍സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ചിത്രം സിനിമാ മേഖലയിൽ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയിരുന്നത്.
സിനിമാ സീരിയല്‍ താരമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്വാസികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് വാസന്തിയിലേത്. കെട്ട്യോളാണെന്റെ മാലാഖയിലൂടെ ശ്രദ്ധേയനായ അഭിലാഷ് ശങ്കര്‍ ആണ് വാസന്തിയുടെ ഛായാഗ്രഹണം നിർവഹിച്ചത്.

Karma News Network

Recent Posts

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

7 seconds ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

36 mins ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

1 hour ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

2 hours ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

2 hours ago

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…

3 hours ago