entertainment

വിവാഹത്തിനുശേഷം ആദ്യമായൊരു ദൂരയാത്ര പോയി,വാ​ഗമണ്ണിലെ ദിനങ്ങൾ മനോഹരമായിരുന്ന-സ്വാതി നിത്യാനന്ദ്

പ്രേക്ഷക പ്രീതി കൊണ്ട് മലയാളികളുടെ പ്രീയതാരമായിമാറിയ താരമാണ് സ്വാതി.അടുത്തിടെയാണ് താരം വിവാഹിതയായത്.ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു.പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നുഇപ്പോളിതാ വിവാഹശേഷം നടത്തിയ ആദ്യയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്

പ്രതീഷിനോട് ചേർന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.വിവാഹത്തിന് ഇതാദ്യമായാണ് ദീർഘദൂര യാത്ര പോയത.വാഗമണിലെ ദിനങ്ങൾ മനോഹരമായിരുന്നു.ഒരുപാട് ആസ്വദിച്ചു,ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി വാഗമൺ മാറിയെന്നും താരം കുറിച്ചിട്ടുണ്ട്.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.പ്രതീഷിന്റെ ചിരി കാണാത്തതിനെക്കുറിച്ചായിരുന്നു ചിലർ ചോദിച്ചത്.ചിത്രങ്ങളിലൊന്നും ചിരിച്ച മുഖത്തോടെ പ്രതീഷിനെ കാണാത്തതിനെക്കുറിച്ച്‌ വിമർശിച്ചും ഒരുവിഭാഗമെത്തിയിരുന്നു

പ്രണയം വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും പ്രശ്നമുണ്ടാക്കിയെന്ന് സ്വാതി പറഞ്ഞിരുന്നു.വീട്ടുകാരറിഞ്ഞതിനുശേഷമാണ് സീരിയലിൽ ഉള്ളവർ പോലും പ്രണയം അറിയുന്നത്.ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ഭ്രമണ’ത്തിൽ അഭിനയിക്കാൻ വിട്ടത്പക്ഷേ,അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു,ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം

പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടന്നത്.അപ്പോഴേക്കും ലോക്‌ഡൗൺ വന്നു.കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു.അങ്ങനെയാണ് മേയ് 29ന് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞു

Karma News Network

Recent Posts

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

4 mins ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

21 mins ago

പരപുരുഷ ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് യുവാവ്

മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…

32 mins ago

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

46 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

50 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

1 hour ago