national

സ്വീറ്റിയും ഷേരുവും വിവാഹിതരായി; വളർത്തുനായ്ക്കളുടെ വിവാഹം വൈറലായി VIDEO

ഹരിയാന.വളർത്തുനായകളുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഏറ്റവും പ്രിയപ്പെട്ട വൈറൽ സംഭവം. സ്വീറ്റി, ഷേരു,എന്നീ വളർത്ത് നായ്ക്കളുടെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഹരിയാനയിലെ ​ഗുരു​​ഗ്രാം സ്വദേശികളായ ദമ്പതികളാണ് അയൽപക്കത്തെ ഷേരു എന്ന നായയുമായി തങ്ങളുടെ വളർത്തുനായ സ്വീറ്റിയുടെ വിവാഹം നടത്തിയിരിക്കുന്നത്. നവംബർ 14 നായിരുന്നു സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹം.

പരമ്പരാ​ഗത ഇന്ത്യൻ വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉൾപ്പെടുത്തിയാണ് ഇരുവരുടെയും വിവാഹം നടത്തിയത്. പാലം വിഹാർ എക്സ്റ്റൻഷനിലെ ജിലേ സിംഗ് കോളനിയിൽ നടന്ന വിവാഹത്തിന് 100 ലേറെ പേർ അതിഥികളായും എത്തി. ഹൽദി ഉൾപ്പെടെയുള്ള ആഘോഷങ്ങളും വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, നൃത്തം ചെയ്താണ് ക്ഷണിക്കപ്പെട്ടവർ വിവാഹത്തിൽ പങ്കെടുത്തത്.

”വളർത്തുമൃ​​ഗങ്ങളെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഞങ്ങൾക്ക് കുട്ടികളില്ല. സ്വീറ്റിയെ എന്റെ മകളെപ്പോലെ കരുതിയാണ് ഞാൻ വളർത്തുന്നത്. സ്വീറ്റിയുടെ വിവാഹത്തെക്കുറിച്ച് എല്ലാവരും അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് നാലു ദിവസം കൊണ്ട് വിവാഹം തീരുമാനിച്ചത്. എല്ലാ ആചാരങ്ങളോടും കൂടെ വിവാഹം നടത്തണമെന്നും തീരുമാനിച്ചിരുന്നു.” സ്വീറ്റിയുടെ ഉടമയായ സവിത പറയുന്നു.

”കഴിഞ്ഞ എട്ട് വർഷമായി ഷേരു ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങളുടെ മകനെപ്പോലെയാണ് അവനെ പരിപാലിക്കുന്നത്. അയൽക്കാരുമായി വിവാഹത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പെട്ടെന്നാണ് ഇവർ തമ്മിലുള്ള വിവാഹം തീരുമാനിക്കുന്നത്.” ഷേരുവിന്റെ ഉടമ മനിത പറഞ്ഞു. സന്തോഷാശ്രുക്കളോടെയാണ് സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹത്തിൽ പങ്കെടുക്കുന്ന മനിതയെയും സവിതയെയും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിവാഹച്ചടങ്ങിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യൂട്യൂബില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

6 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

7 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

35 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

40 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago