entertainment

അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങൾ വരണം എന്ന് അവർ പറയും- ശ്വേതാ മോഹൻ

മലയാളികളുടെ പ്രിയഗായികയാണ് സുജാത മോഹൻ. നൂറു കണക്കിനു ഗാനങ്ങളിലൂടെ ഇപ്പോഴും ആരാധകരുടെ മനസ്സിൽ ഒന്നാം നിരയിൽ തന്നെ തുടരുകയാണ് സുജാത. റിയാലിറ്റി ഷോയിൽ ജഡ്ജായൊക്കെയെത്തി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു. മനോഹരമായ നിറചിരിയോടെയെ സുജാതയെ എക്കാലവും പൊതു ചടങ്ങുകളിലും മറ്റും കാണാറുള്ളു. ഒപ്പം മികച്ച വസ്ത്രധാരണത്താലും സുജാത ശ്രദ്ധാ കേന്ദ്രമാകാറുണ്ട്.

സുജാതയുടെ ഭർത്താവ് കൃഷ്ണമോഹനും മകൾ ശ്വേതയും കൊച്ചുമകളുമെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവർത്തന്നെ. ഇപ്പോളിതാ സംഗീത ജീവിതം തുടങ്ങിയപ്പോൾ ഗായിക സുജാതയുടെ മകൾ എന്ന ലേബൽ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ശ്വേത മോഹൻ. എന്നാൽ തുടർന്ന് താൻ അനുഭവിച്ച സമ്മർദ്ദങ്ങളും ഏറെയാണ്.

വാക്കുകൾ, സുജാതയുടെ മകൾ എന്ന പരിഗണനയിൽ പല പ്രഗത്ഭ സംഗീത സംവിധായകരുടെ അടുത്തേക്ക് എത്താൻ എളുപ്പമായിരുന്നു.എന്നാൽ ആദ്യ ഗാനം മാത്രമേ തനിക്ക് കിട്ടാറുള്ളു. പിന്നീട് തനിക്ക് പാട്ടു തരാറില്ല. സുജാതയുടെ മകൾ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കു മങ്ങലേൽക്കാതിരിക്കാൻ വേണ്ടി ആദ്യ കാലത്തൊക്കെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു.
അന്നൊക്കെ റെക്കോർഡിംഗിനു വിളിക്കുമ്പോൾ പാടുന്ന സമയത്ത് സംഗീത സംവിധായകർ ഭാവങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. കാരണം, അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങൾ വരണം എന്ന് അവർ പറയാറുണ്ടായിരുന്നു എന്നു ശ്വേത പറയുന്നു.

പിന്നണി ഗാനരംഗത്ത് എത്തിയ തുടക്കകാലത്ത് അമ്മയുടെ അതേ ശൈലിയാണ് തനിക്ക് എന്നാണ് എല്ലാ സംഗീത സംവിധായകരും പറഞ്ഞിരുന്ന്. തന്റെ ആദ്യ ഗാനമായ ‘സുന്ദരി ഒന്നു പറയൂ’ കേട്ട് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. പല പാട്ടുകൾക്കും അതേ അനുഭവം ഉണ്ടായി. പിന്നീട് പാടി പാടി തന്റെ ശൈലി മാറി

Karma News Network

Recent Posts

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, തൃശൂരിൽ 14കാരന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…

8 mins ago

കുവൈറ്റ് ദുരന്തം, ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും തോമസ് ഉമ്മനും ജന്മനാട് ഇന്ന് വിടനല്‍കും

കുവൈറ്റ് ലേബർ‌ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…

33 mins ago

ഇനി പ്രബുദ്ധ കേരളത്തിൽ സ്വർണ കൊന്ത ഉരച്ചു നോക്കാനുള്ള ക്യൂ ആയിരിക്കും, അതിന്റെ തൂക്കം, മണികളുടെ എണ്ണം വരെയെടുത്ത് പ്രബുദ്ധർ ഓഡിറ്റിങ് ഇരവാദം ഇറക്കും – മാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ​ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…

1 hour ago

തൃശൂരിൽ വീണ്ടും ഭൂചലനം, കുന്നുംകുളം ഉൾപ്പെടെ നാലിടങ്ങൾ വിറച്ചു, ഭൂചലനമുണ്ടായത് പുലർച്ചെ 3.55ന്

തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…

2 hours ago

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

10 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

11 hours ago