social issues

പാർലിമെന്റ് ഉല്ഘാടനം ബഹിഷ്കരിക്കുന്നതാണ് നല്ലത്, എൻ കെ പ്രേമചന്ദ്രനു പണി വരുന്നുണ്ട്

“പ്രേമചന്ദ്രൻ പാർലമെൻ്റ് ഉല്ഘാടനം ബഹിഷ്കരിക്കുന്നതാണ് നല്ലത്. പണി വേറെ വരുന്നുണ്ട് ” – എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ വസതിയിൽ മാധ്യമ പ്രവർത്തകരുടെ മദ്യ സൽക്കാരവും കൂട്ടത്തല്ലും സംബന്ധിച്ച വിവാദത്തിൽ ടി.ജി.മോഹൻദാസ് ട്വിറ്ററിൽ പ്രതികരിച്ചതിങ്ങനെ. ഉടുമുണ്ടഴിച്ച് തലയിൽ കെട്ടി ഒലക്ക കൊണ്ട് കോണകമുടുക്കാൻ നോക്കുന്ന ദില്ലി കെയുഡബ്ല്യുജെക്ക് ഇനിയെന്തു വരാൻ…നിങ്ങൾക്ക് ഒന്നും വരില്ല സർ!…പക്ഷേ പ്രേമചന്ദ്രന് ഓം ബിർലയുടെ മുഖത്ത് നോക്കണ്ടേ? വിവരം ലോക് സഭാ സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട് എന്നും ടി ജി മോഹന്ദാസ് കുറിച്ചു.

കഴിഞ്ഞ ദിവസമാണ്‌ എൻ കെ പ്രേമചന്ദ്രൻ എം.പിയുടെ ഡൽ ഹി വസതി മലയാളികളായ ദില്ലിയിലെ മാധ്യമ പ്രവർത്തകർക്ക് പാർട്ടി നടത്താൻ നല്കിയത്. മദ്യപിച്ച് ലക്കുകെട്ടവർ തമ്മിൽ ഏറ്റുമുട്ടുകയും ബിരിയാണി അടക്കം ഉള്ള ആഹാരം വലിച്ചെറിഞ്ഞ് അലങ്കോലമാക്കുകയും ചെയ്തു. മാതൃഭൂമിയിലേയും മനോരമയിലേയും കൈരളിയിലേയും പ്രവർത്തകരായിരുന്നു ഏറ്റുമുട്ടിയത്. ഇതിൽ കൈരളിയിലെ പ്രവർത്തകർ തല്ലു വാങ്ങുകയായിരുന്നു എന്നും അറിയുന്നു. സംഭവം പുറത്ത് വന്നതോടെ മാനേജ്മെന്റുകൾ അവരുടെ ജീവനക്കാർക്കെതിരെ നടപടിയും തുടങ്ങിയിരുന്നു

ഇപ്പോൾ ഇത് ബാധിക്കുന്നത് എൻ കെ പ്രേമചന്ദ്രൻ എം.പിയേയാണ്‌. ലോക്സഭാ സിക്രട്ടറിയേറ്റിൽ പരാതി എത്തിയാൽ ഔദ്യോഗിക വസതി ദുരുപയോഗം ചെയ്തു എന്ന നടപടി എം പിക്കെതിരേ ഉണ്ടാകും. പ്രേമചന്ദ്രൻ സീനിയർ എം പി ആയതിനാൽ ബംഗ്ളാവാണ്‌ അനുവദിച്ചിട്ടുള്ളത്. നടപടി വന്നാൽ ബംഗ്ളാവിൽ നിന്നും പുറത്താക്കി ഫ്ളാറ്റിലേക്ക് മാറേണ്ടി വന്നേക്കും.പത്രക്കാർ വന്ന് കോഴിക്കാലും എറിഞ്ഞ് അടി പിടി കൂടി പോയി. ഇനി എൻ കെ പ്രേമചന്ദ്രൻ എങ്ങിനെ സ്പീക്കർ ഓം ബിർലയുടെ മുഖത്ത് നോക്കാനാകും എന്നാണ്‌ പ്രതികരണം.

പ്രേമചന്ദ്രന്റെ ആർ.എസ്.പി ചെറിയ പാർട്ടി എങ്കിലും പാർലിമെന്റ് ഉല്ഘാടനം ബഹിഷ്കരിച്ചിരുന്നു..പുതിയ പാർലമെൻറ് മന്ദിര ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ടു നിർവഹിക്കാത്തതിൽ പ്രതിഷേധിച്ചു ചടങ്ങു ബഹിഷ്കരിക്കുന്ന പ്രേമചന്ദ്രൻ്റെ ആദർശ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ടി ജി മോഹൻ ദാസ്.പ്രസിഡൻ്റ്സ് എസ്റ്റേറ്റ് ഗണത്തിൽ പെടുന്നതാണ് എം.പി.മാരുടെ ബംഗ്ലാവുകൾ. സംഘടനാ ബലവും അണി ബലവുമില്ലാത്ത ആർ എസ് പിയുടെ എം പി പ്രതിഛായ നിർമാണത്തിന് ആശ്രയിക്കുന്നത് ഡൽഹിയിലെ മാധ്യമ പ്രവർത്തകരെയാണ്. ചാനൽ ചർച്ചകളിലും പാർലമെൻറ് വാർത്തകളിലും പ്രേമ ചന്ദ്രനു ആവശ്യത്തിലധികം പ്രാധാന്യവും കിട്ടുന്നുണ്ട്. ഇതിനുള്ള പ്രത്യുപകാരമാണ് മാപ്രകൾക്കു കുടിച്ചു കൂത്താടാനായി എം പി ബംഗ്ലാവ് വിട്ടു കൊടുക്കുന്നത് എന്നും പ്രതികരണങ്ങളുമായി അനേകം പേർ എത്തിയിരുന്നു.ഡൽഹിയിലെ കെ യുഡബ്ല്യുജെക്കാർക്ക് കോഴിക്കാലിനും കുപ്പിക്കും പഞ്ഞമില്ലെന്ന വിമർശനവും വന്നിരുന്നു.

മറ്റൊരു പ്രതികരണം ഇങ്ങനെ: “കേരളത്തിന്റെ നമ്പർ 1 എംപി ആണോ ഇങ്ങനെ ചെയ്തത് , കൊല്ലം ജില്ലയിലെ എല്ലാ റെയിൽവേ സ്റ്റേഷൻ മേൽപാലം പണിതതു ഇദ്ദേഹം ആണെന്ന് ഇവിടെ എത്ര പേർക് അറിയാം , ഫ്ളക്സ് ഉള്ളത് കൊണ്ട് കൊല്ലം കാര് ഇത് അറിഞ്ഞു , ഇനി കൊല്ലം junction ഉന്നത നിലവാരത്തിൽ എത്തിക്കാൻ പോകുവാ , ഫ്ളക്സ് വരുന്നുണ്ട് ”

എന്തായാലും മാപ്രകളെ സോപ്പിട്ടു പ്രതിഛായ വെളുപ്പിക്കാൻ ശ്രമിച്ച പ്രേമചന്ദ്രനു പാണ്ടു പിടിച്ച അവസ്ഥയായി.എം പി യുടെ ഔദ്യോഗിക വസതി മാപ്രകളുടെ നിശാപാർട്ടിക്കു വിട്ടു കൊടുത്ത പ്രേമചന്ദ്രനെതിരെ കൊല്ലം മണ്ഡലത്തിൽ വൻ പ്രചാരണത്തിനൊരുങ്ങുകയാണ് ഡിവൈഎഫ്ഐ എന്നാണു വിവരം.

Main Desk

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

7 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

8 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

9 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

9 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

10 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

10 hours ago