topnews

സുരേഷ് ഗോപിയെകൊണ്ട് നട്ടംതിരിഞ്ഞ് .ടി എൻ പ്രതാപൻ, വീണ്ടും സ്കോർ ചെയ്തു

തൃശ്ശൂർ : സുരേഷ് ഗോപിയെകൊണ്ട് നട്ടംതിരിഞ്ഞ് ടി എൻ പ്രതാപൻ എംപി. ഇത് രണ്ടാമത്തെ തവണയാണ് സുരേഷ് ഗോപി ഇങ്ങനെ കളിക്കുന്നത് ഇനിയും കളിച്ചാൽ പ്രതാപൻ പണി മതിയാകേണ്ടി വരുന്ന ലക്ഷണമാണ് കാണുന്നത്. ഏറ്റവും ഒടുവിൽ ഗുരുവായൂർ റയിൽവേ മേൽപ്പാലം നിർമ്മാണ സ്ഥലത്ത് ടി എൻ പ്രതാപൻ എംപി നടത്തിയ പ്രഹസനം ആണ് എട്ടുനിലയിൽ പൊളിഞ്ഞു. പാളീസായത് അതും തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ സചീന്ദ്ര മോഹൻ ശർമ്മയുടെ മുന്നിൽ കൊണ്ഗ്രെസ്സ് പ്രവർത്തകരെ കൂട്ടിവന്ന് ടി എൻ പ്രതാപൻ നടത്തിയ നാടകമാണ് പൊളിഞ്ഞു പോയത്

റയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം വിലയിരുത്തുവാനും അമൃത് നഗരം പദ്ധതിയിലെ റയിൽവേയുടെ ഭാഗം അവലോകനം ചെയ്യുവാനും വേണ്ടിയാണു ഡി ആർ എം എസ് എം ശർമ്മ ഗുരുവായൂരിൽ എത്തിയത്. മേൽപ്പാലം പണി നടക്കുന്ന സ്ഥലത്തേക്ക് പരിശോധനക്കായി ഡി ആർ എം പോയപ്പോഴായിരുന്നു ടി എൻ പ്രതാപന്റെ നാടകീയ രംഗങ്ങൾ. കുറെ കൊണ്ഗ്രെസ്സ് പ്രവർത്തകരെ കൂട്ടിവന്ന ടി എൻ പ്രതാപൻ ഡി ആർ എമ്മിന്റെ ചുറ്റും അനുയായികളെ നിർത്തി റയിൽവേ വികസനത്തിന്റെയും അമൃത് നഗരം പദ്ധതിയുടെയും പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഡി ആർ എമ്മിന്റെ മുന്നിൽ ഇംഗ്ലീഷിൽ സംസാരിക്കാനും കൂടെയുള്ളവരുടെ മലയാള ചോദ്യങ്ങളെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനും തുനിഞ്ഞ ടി എൻ പ്രതാപൻ റയിൽവേ വികസനങ്ങളെല്ലാം തന്റെ അക്കൗണ്ടിൽ ചേർക്കാനുള്ള ശ്രമാണ് നടത്തിയത്.

മേൽപ്പാലം നിർമ്മാണത്തിനാവശ്യമായ ഗർഡറുകൾ എത്തിക്കാൻ ശ്രീ. സുരേഷ് ഗോപിയുടെ ഇടപെടൽ സഹായിച്ചു എന്ന് ബിജെപി പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡി ആർ എം പത്രക്കാരോട് പറഞ്ഞതോടെ പ്രതാപന്റെ മുഖം മങ്ങി. പിന്നെ പ്രശ്നം വെച്ച് നോക്കിയിട്ട് പോലും കണ്ടില്ലെന്നാണ് കേൾവി അനുയായികളെയും കൂട്ടി സ്ഥലം വിട്ടു ഒരുമാസം മുൻപും സമാനമായ ദുർഗതി ടി എൻ പ്രതാപന് നേരിടേണ്ടി വന്നിരുന്നു . കരുവന്നൂർ ബാങ്കിൽ 14 ലക്ഷം രൂപ നിക്ഷേപിച്ച ശശിയുടെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. അവർക്ക് വെറും 1.9 ലക്ഷം മാത്രമാണ് തിരിച്ചുകിട്ടിയത്.

ശശി ഇതിന്റെ പേരില്‍ മരണപ്പെടുകയും ചെയ്തു. ശശിയുടെ അമ്മ തങ്കമ്മയെ സുരേഷ് ഗോപി നേരിട്ട് കണ്ടു. പണം തിരിച്ചുകിട്ടാന്‍ പരമാവധി പ്രയത്നിക്കുമെന്നും രോഗിയായ അമ്മ തങ്കമ്മയ്‌ക്ക് വേണ്ട മരുന്ന് വാങ്ങാന്‍ ഉള്ള ഏർപ്പാടുകൾ ചെയ്യുകയും ഉണ്ടായി. എന്നാൽ സുരേഷ് ഗോപി ഈ വീട്ടിലെത്തിയതറിഞ്ഞ ടി എൻ പ്രതാപൻ പിന്നാലെ എത്തി “അമ്മയ്‌ക്ക് ഏത് മരുന്ന് ഷാപ്പീന്നാ മരുന്ന് വാങ്ങേണ്ടത്” എന്ന് ചോദിച്ചപ്പോൾ “അതെല്ലാം സുരേഷ് ഗോപി ശരിയാക്കിയിട്ടുണ്ടെന്നു” അവർ മറുപടി പറഞ്ഞു. അതുകേട്ട് ടി എൻ പ്രതാപന്റെ മുഖം ചുളിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അവലോകനയോഗത്തെക്കുറിച്ചും പരിശോധനയെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞ പ്രതാപന്റെ ഇടപെടൽ മുൻ കൂട്ടിക്കണ്ട് ഓബിസി മോർച്ച ഐ ടി സെൽ സംസ്ഥാന കോ കൺവീനർ അൻമോൽമോത്തിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ എത്തിച്ചേരുകയായിരുന്നു. നവംബർ 14 നു ഗുരുവായൂർ റയിൽവേ മേൽപ്പാലത്തിന്റെ ഉദ്‌ഘാടനം പിണറായി വിജയൻ നിർവഹിക്കാനിരിക്കുകയായിരുന്നു. അതിനിടെ ഡി ആർ എമ്മിന്റെ സന്ദർശനം മുതലെടുത്ത് ക്രെഡിറ്റ് സ്വന്തമാക്കാനായിരുന്നു ടി എൻ പ്രതാപന്റെ ശ്രമമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.

karma News Network

Recent Posts

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

33 mins ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

47 mins ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

51 mins ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

1 hour ago

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

2 hours ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

2 hours ago