Categories: kerala

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് സെന്‍കുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തണമെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍.

മോദി സത്യപ്രതിജ്ഞ ചെയ്യുന്ന സമയം എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞ സെന്‍കുമാര്‍ ചില ദേശദ്രോഹ ശക്തികള്‍ ആ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടെന്നും ഇത്തരക്കാരെ നാം കരുതിയിരിക്കണമെന്നും പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മള്‍ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മള്‍ മുഖവിലയ്ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂര്‍ത്തം ആഘോഷിക്കുമ്പോള്‍ കേരളീയരായ നമ്മളും അതില്‍ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ്

Karma News Editorial

Recent Posts

മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്, പ്രണയ വിവാഹത്തിലെ പക

കണ്ണൂർ : പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ്…

21 mins ago

തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു, മദ്യപിച്ച് ലക്കുകെട്ട യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ…

34 mins ago

രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച)…

52 mins ago

നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തു ;നെടുംപറമ്പിൽ ഫിനാൻസ് ഉടമ അറസ്റ്റിൽ

കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി…

1 hour ago

ഇടക്കാല ജാമ്യം കിട്ടിയാലും ഔദ്യോഗിക ജോലികളിൽ ഇടപെടരുത്, കെജ്‌രിവാളിനോട് സുപ്രീംകോടതി

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. കസ്റ്റഡി കാലാവധി ഈ മാസം 20…

1 hour ago

ലോക്സഭ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം, പശ്ചിമബംഗാളിൽ സംഘർഷം, ഒരു മണി വരെ 39.92 ശതമാനം പോളിങ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 11 സംസ്ഥാനങ്ങളിലേയും…

2 hours ago