Home entertainment പുതിയ പ്രോജക്ടുകളില്ല, തമന്ന വിവാഹിതയാകുന്നു? വരന്റെ വിവരങ്ങൾ പുറത്ത്

പുതിയ പ്രോജക്ടുകളില്ല, തമന്ന വിവാഹിതയാകുന്നു? വരന്റെ വിവരങ്ങൾ പുറത്ത്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി തമന്ന ഭാട്യ. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഇപ്പോൾ താരം.

നടി തമന്നയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇന്ന് സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ചത്. ഒരു ബിസിനസുകാരനെ തമന്ന വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മുതൽ വാർത്ത വൈറലായത്. കേട്ടപാതി കേൾക്കാത്ത പാതി, പപ്പരാസികൾ തമന്നയുടെ വിവാഹത്തെക്കുറിച്ച് കഥകൾ മെനയാൻ തുടങ്ങി. തമന്നയുടെ വിവാഹവുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. പുതിയ പ്രോജക്ടുകൾ ഒന്നും തന്നെ ഏറ്റെടുക്കാതെ വന്നതോടെയാണ് തമന്നയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്.

വിവാഹ സംബന്ധമായ തിരക്കുകളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി സിനിമയിൽ നിന്ന് അവധി എടുക്കാനാണ് തമന്നയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാര നുമായാണ് തമന്നയുടെ വിവാഹമെന്നും വൈകാതെ തന്നെ ഇക്കാര്യം തമന്ന പരസ്യമായി അറിയിക്കുമെന്നും ബോളിവുഡ് ലൈഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ഒരു പപ്പരാസിയുടെ വീഡിയോ തമന്ന ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയായിരുന്നു. ‘ശരിക്കും ഞാൻ വിവാഹം കഴിക്കാൻ പോകുകയാണോ’ എന്ന് അവർ കമന്‍റിടുകയും ചെയ്തു. തമന്നയുടെ ഭാവി വരൻ എന്ന പേരിൽ പ്രചരിച്ച ചിത്രം പുരുഷവേഷം കെട്ടിയ തമന്നയുടേത് തന്നെയായിരു ന്നുവത്രെ. കൂടാതെ താൻ ഒരു വ്യവസായിയെയും വിവാഹം കഴിക്കുന്നില്ലെ ന്നും ബാഹുബലി താരം വ്യക്തമാക്കി.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ തമന്ന ഇതിനകം അഭിനയിച്ചിട്ടുണ്ട്. ഹാപ്പി ഡേയ്സ്, പയ്യ, അയാൻ, സുറ, സിരുത്തൈ, 100% ലവ്, ബദരിനാഥ്, വീരം, നൻപേണ്ട, തോഴാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ തമന്ന തിളങ്ങിയിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ ചാന്ദ് സ റോഷൻ ചേഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന വെള്ളിത്തിരയിൽ എത്തുന്നത്. അതേ വർഷം തെലുങ്കിൽ ശ്രീ എന്ന ചിത്രത്തിലൂടെയും എത്തി.

വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി തമന്നയാണ് എത്തിയിരുന്നത്. എസ്.എസ്. രാജമൗലിയുടെ ബ്രഹ്‌മാണ്ഡചിത്രം ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രമാണ് തമന്നയുടെ കരിയർ ഗ്രാഫ് ഉയർത്തിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ എഫ് 3-യാണ് തമന്നയുടെതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന സിനിമ.