ശബരിമലയിൽ ഭക്തമാഹാ സാഗരം, നട തുറന്നപ്പോൾ ദൃശ്യങ്ങൾ- VIDEO STORY

ശബരിമല തീര്‍ത്ഥാടനക്കാലത്തിന് തുടക്കം കുറിച്ച് ക്ഷേത്രനട ബുധനാഴ്ച തുറന്നു.മണ്ഡലകാല തീര്‍ത്ഥാടനക്കാലത്തിന് തുടക്കം കുറിച്ച് മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് വൈകീട്ട് അഞ്ച് മണിക്ക് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരും സന്നിഹിതനായിരുന്നു. 4 വർഷത്തിനു ശേഷം സമാധാനപരമായ അന്തരീക്ഷത്തിൽ ഒരു പൂർണ്ണ ശബരിമല തീർഥാടനം ആരംഭിച്ചിരിക്കുകയാണ്‌.

പുതിയ ശബരിമല മേൽ ശാന്തി രാമൻ നമ്പൂതിരിയുടെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നു. പതിനെട്ടാം പടിയ്ക്ക് താഴെ എത്തി പുതിയ ശബരിമല മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി എന്നിവരെ സ്വീകരിച്ചു. 2018ലെ യുവതീ പ്രവേസന കലാപവും മറ്റും. അന്ന് ഇതേ സമയത്ത് ശബരിമലയിൽ യുവതികളേ കയറ്റുവാൻ സർക്കാർ നടത്തിയ ബലമായ നീക്കത്തേ തുടർന്ന് അടിയന്തിരാവസ്ഥയും മറ്റും ആയിരുന്നു.

2019ലും ശബരിമല സന്ദർശനത്തിൽ നിന്നും ഭക്തർ വൻ തോതിൽ വിട്ടു നിന്നും. തുടർന്ന് കോവിഡും മറ്റും മൂലം 2 വർഷം ഭക്തരുടെ വരവ് നാമ മാത്രം ആയിരുന്നു. എന്നാൽ ഇപ്പോൾ ശബരിമല ക്ഷേത്രം വളരെ പ്രസന്നമായ നിലയിലാണ്‌. ലോക ദുഖങ്ങൾക്കും മഹാമാരികൾക്കും ഒക്കെ ഇനി ഒരു പരിഹാരമാകും എന്ന് ഭക്തർ പറയുന്നു. വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഭക്ത ലക്ഷങ്ങൾ അയ്യപ്പനേ കാണുവാൻ പുലർച്ചെ തന്നെ കാത്ത് നില്ക്കുകയായിരുന്നു. ദൃശ്യങ്ങളിൽ കാണുന്നത് പോലെ പതിനെട്ടാം പടി ചവിട്ടുവാൻ ഭക്തർ കാത്തിരിക്കുകയായിരുന്നു