entertainment

പാക് ക്രിക്കറ്റ് താരവുമായി തമന്ന പ്രണത്തിലായിരുന്നില്ല, പ്രണയം നടിക്ക് ഇഷ്ടമാണ്

തെന്നിന്ത്യയിൽ വയറ് കാണിച്ചുള്ള ഗ്ലാമറസ് വേഷങ്ങളിലൂടെ യുവ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ തമന്ന സിനിമാലോകത്തിന് ഏറ്റവും പ്രിയങ്കരിയായ നടിയാണ്. ഗ്ലാമറസ് സിനിമകള്‍ക്കൊപ്പം ബാഹുബലി പോലെ ചരിത്ര സിനിമകളുടെയും ഭാഗമായി പ്രശ്‌സതിയിലേക്ക് ഉയരാൻ ഇതിനകം നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ തമന്നയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖും തമന്നയും പ്രണയത്തിലാണെന്നും ഇവര്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുള്ള വാര്‍ത്തകള്‍ ആണ് സോഷ്യൽ മീഡിയ ആകെ. നുണക്കഥകൾ മാത്രം പ്രചരിപ്പിച്ചു വരുന്ന പാപ്പരാസികളുടെ വാർത്തയാണിത്.

സാനിയ മിര്‍സയെ പോലെ തന്നെ തമന്നയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നാണ് ആദ്യം വാര്‍ത്തകളെത്തിയത്. എന്നാല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത് നടിയുടെ കാമുകനെ കുറിച്ചുള്ള വിശേഷങ്ങളാണ്. ക്രിക്കറ്റ് താരം എന്നതിലുപരി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അബ്ദുള്‍ റസാഖ് . അങ്ങനൊരാളെയാണോ തമന്ന വിവാഹം കഴിക്കുന്നതെന്ന ചോദ്യം ഉയര്‍ന്ന് കേൾക്കുന്നത്. എന്നാല്‍ ഇതൊക്കെ തികച്ചും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്.

2017 ൽ താരങ്ങൾ ഒരു ജ്വല്ലറിയിൽ നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത്തരം കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അബ്ദുള്‍ റസാഖും താനും കാണുന്നതെന്നും അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നാണ് തമന്ന പറഞ്ഞിരിക്കുന്നത്. എന്നാൽ വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാണ് ഇരുവരും ജ്വല്ലറിയിലെത്തിയതെന്ന തരത്തിലാണ് പ്രചരിച്ച റിപ്പോര്‍റ്റുകൾ. ഇത് അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറുകയായിരുന്നു. എന്നാല്‍ നടി തന്നെ ഇതില്‍ വിശദീകരണം നല്‍കിയതോടെയാണ് ഗോസിപ്പുകള്‍ക്ക് അവസാനമായത്.

അതേസമയം,ഇതിനു പിന്നാലെ തമന്ന അമേരിക്കയില്‍ നിന്നുള്ള ഒരു ഡോക്ടറെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന വാർത്തകളും എത്തി. അടിസ്ഥാനരഹിതമായ കിംവദന്തികള്‍ക്ക് താന്‍ വില കൊടുക്കാറില്ലെന്ന് അതിനോട് അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ നടി തുറന്നടിച്ചു. തമന്നയുടെ വാക്കുകളിങ്ങനെയായിരുന്നു.

‘ചില ദിവസങ്ങളില്‍ കൂടെ അഭിനയിക്കുന്ന നടന്മാരുടെ പേരിലാവും, അതല്ലെങ്കില്‍ ക്രിക്കറ്റ് കളിക്കാരന്‍, ഇപ്പോള്‍ അതൊരു ഡോക്ടറാണ്. ഞാനും ഭര്‍ത്താവും ഷോപ്പിങ്ങ് നടത്തുകയാണെന്നൊക്കെയാണ് കിംവദന്തികള്‍. പ്രണയത്തിലാവുക എന്ന ആശയം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ എന്റെ വ്യക്തി ജീവിതത്തിലേക്ക് അടിസ്ഥാന രഹിതമായിട്ടുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അതിന് ഞാനൊരു വിലയും നല്‍കുന്നില്ല’ എന്നായിരുന്നു തമന്ന പറഞ്ഞത്. തമനക്ക് പ്രണയം ഇഷ്ടമാണ്. നിലവില്‍ തെലുങ്ക് സിനിമയിലും ഹിന്ദിയിലുമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് തമന്ന. തമിഴില്‍ രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലും തമന്ന ഉണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

2 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

3 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

3 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

4 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

4 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

4 hours ago