topnews

ഒ പനീർശെൽവത്തെ പൂർണമായും വെട്ടിനിരത്താൻ തീരുമാനം

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ പൂർണമായും ഒഴിവാക്കാൻ തീരുമാനം. സംസ്ഥാനത്തുടനീളം പനീർശെൽവത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി അണികൾ തെരുവിലെത്തി. തീർത്തും ദുർബലമായ ഒപിഎസ് ക്യാമ്പ് പാർട്ടി ചിഹ്നവും പേരും സ്വന്തമാക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് ഒ പനീർശെൽവം.

ഇനി ഒരു ഒത്തുതീർപ്പിനുമില്ല. പനീർശെൽവത്തെ പാ‍ർട്ടി സ്ഥാനങ്ങളിൽ നിന്ന് പൂർണമായും വെട്ടിനിരത്താനാണ് പളനിസാമി പക്ഷത്തിന്‍റെ തീരുമാനം. അണ്ണാ ഡിഎംകെയുടെ 74 അംഗ നിർവാഹക സമിതിയിൽ പനീർശെൽവമടക്കം അഞ്ച് പേർ മാത്രമാണ് ഇപ്പോൾ വിമതപക്ഷത്ത്.

എന്നാല്‍, നാമമാത്രമായ ഈ എതിർപ്പ് കണക്കിലെടുക്കണ്ട എന്നാണ് ഇപിഎസ് പക്ഷത്തിന്‍റെ തീരുമാനം. പളനിസാമിയെ ജനറൽ സെക്രട്ടറിയായി അനൗദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. പനീർശെൽവം വഹിക്കുന്ന പാർട്ടി ഖജാൻജി സ്ഥാനവും തിരിച്ചെടുക്കും. എന്തുവന്നാലും വരാനിരിക്കുന്ന ജനറൽ കൗൺസിലിൽ ഈ തീരുമാനങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നേടിയെടുക്കാനാണ് നീക്കം.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

6 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

6 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

7 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

7 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

8 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

8 hours ago