trending

‌ പള്ളി ഓഫീസ് മുറിയിൽ ട്രാൻസ്‌പോർട്ട് ജീവനക്കാരന്റെ മൃതദേഹം, ഇടവക സെക്രട്ടറി കീഴടങ്ങി

കന്യാകുമാരി ജില്ലയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാംപ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയിൽ കീഴടങ്ങി. ട്രാൻസ്പോർട്ട് ജീവനക്കാരൻ സേവ്യർ കുമാറിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം നടക്കവേയാണ് രണ്ടാംപ്രതിയും ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയിൽ കീഴടങ്ങിയത്.

കഴിഞ്ഞ 24ന് ഒന്നാം പ്രതിയായ മൈലോട് ഇടവക വികാരി റോബിൻസൺ തിരിച്ചെന്തൂർ കോടതിയിൽ കീഴടങ്ങിയിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇടവകയിലെ വരവ് ചെലവ് കണക്കുകളിൽ തിരിമറി നടക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്ന ഇടവക അംഗം സേവ്യർ കുമാറിനെ രമേഷ് ബാബു ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. പോലീസ് ഇടവക വികാരി ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തത്.

ഒന്നാം പ്രതിയായ വികാരി റോബിസൺ തിരിച്ചെന്തൂർ കോടതിയിലും രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് നാഗപട്ടണം കോടതിയിലുമാണ് കീഴടങ്ങിയത്. പോലീസ് അഞ്ചു പ്രത്യേക സംഘങ്ങളായി പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടയാണ് ഡി എം കെ നേതാവ് കോടതിയിൽ കീഴടങ്ങിയത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago