kerala

കേരളത്തിന് പൂട്ടിട്ട് തമിഴ്‌നാടും കര്‍ണാടകവും; വാക്സിനെടുത്താലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

കേരളത്തില്‍ നിന്നെത്തുന്നവരില്‍ വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പരിശോധനക്കായി കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ബംഗളൂരു റെയില്‍വേ സ്റ്റേഷനിലടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്. ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഇവിടെ പരിശോധനക്ക് താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച്‌ കൊവിഡില്ലെന്ന് ഉറപ്പാക്കിയശേഷമേ യാത്രക്കാരെ റെയില്‍വെ സ്റ്റേഷന് പുറത്തേക്ക് വിടൂ.

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബംഗളൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. കോളേജുകള്‍ തുറന്നതോടെ കര്‍ണാടകയിലേക്ക് എത്തിച്ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായി. കാസര്‍ക്കോട്ടേക്കുള്ള ബസ് സര്‍വ്വീസ് ദക്ഷിണ കന്നട നിര്‍ത്തിവച്ചതും യാത്രക്കാരെ കുഴക്കി. കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറയുന്നില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കുമോ എന്ന ആശങ്കയും കനക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം കോയമ്ബത്തൂര്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധമാക്കി . രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി. ഇതുതരണ്ടും കൈവശമില്ലാത്തവര്‍ ചെക്പോസ്റ്റില്‍ പരിശോധനയ്ക്ക് വിധേയരാകണം.

വാളയാര്‍ ഉള്‍പ്പടെ കോയമ്ബത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കോയമ്ബത്തൂര്‍ ഭരണകൂടം മാത്രമാണ് തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കോയമ്ബത്തൂരിലെയും നീലഗിരിയുടെയും അതിര്‍ത്തികളില്‍ മാത്രമാണ് കടുകട്ടി നിയന്ത്രണങ്ങള്‍ ഉള്ളത്. മറ്റിടങ്ങളില്‍ സഞ്ചരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ പാസ് മാത്രം മതി.

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

21 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

23 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

38 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 hours ago