national

ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനായില്ല, ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരെ പോരാടാന്‍ തമിഴ്‌നാട് സ്വദേശി

അതിശക്തനായ എതിരാളിയാണ് മറുവശത്ത്. ശക്തമായ യുദ്ധമാണ് നടക്കുന്നത്. എങ്ങും കരളലിയിക്കുന്ന കാഴ്ചകൾ. ചോരയുടെ മണവും വേർപെടലിന്റെ ദുഃഖവും. ഒരു ജനതയുടെ കണ്ണീരിന് ഉത്തരം പറയാനാകാതെ നിസ്സഹായരായ അധികാരികളും. യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്രമവും അരാജകത്വവും ഭയവും അഴിഞ്ഞാടുന്ന ഭൂമിയിൽ സഹായത്തിനായി കരങ്ങൾ നീട്ടുകയാണ് അവിടുത്തുകാർ.

റഷ്യക്കെതിരായ ആക്രമണത്തിൽ യുക്രൈൻ സൈനികർക്കൊപ്പം തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ചേർന്നിരിക്കുന്നു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സൈനികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്. ഇരുപത്തിയൊന്ന് വയസ്സാണ് പ്രായം. സൈന്യത്തിനൊപ്പമുള്ള സൈനികേഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലാണ് സൈനികേഷ് പഠിച്ചത്. 2018 ലാണ് പഠനത്തിനായി യുക്രൈനിൽ എത്തുന്നത്. ഈ വർഷം കോഴ്സ് പൂർത്തിയാക്കി.

യുക്രൈനിന് നേരെ റഷ്യ ആക്രമണം തുടങ്ങിയതിൽ പിന്നെ സൈനികേഷുമായി കുടുംബത്തിന് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈനികേഷുമായി ബന്ധപ്പെടാൻ സാധിച്ചത്. താൻ യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന വിവരം അദ്ദേഹം തന്നെയാണ് വീട്ടുകാരെ അറിയിച്ചത്.ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

17 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

17 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

33 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

42 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

43 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago