കോഴിക്കോട് : എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിൽ വിമർശനവുമായി ബിജെപി. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് എന്നിവര്‍ ഇഫ്താറില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ പുരോഹിതര്‍ പങ്കെടുത്തപ്പോള്‍ ഹാലിളകിയവരാണ് സിപിഎമ്മുകാര്‍.
ഇവരാണ് ഇപ്പോൾ ഇഫ്താറില്‍ യാതൊരു ഉളുപ്പുമില്ലാതെ പങ്കെടുത്തത്. തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് മുന്നണികളുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ വിമർശനം. അവരുടെ സ്ഥാനാര്‍ത്ഥിയും ബുദ്ധിജീവിയുമാണ് ഇപ്പോള്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചു.
അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെപ്പോയെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…
ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…
മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…
ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…
കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …