world

ഒരു കണ്ണിൽ പർപ്പിളും മറുകണ്ണിൽ പച്ചയും ടാറ്റൂ ചെയ്തു; യുവതിയുടെ കാഴ്ച ശക്തി തകരാറിലായി

ഓസ്‌ട്രേലിയൻ മോഡലിനെ പോലെ ആവാൻ കണ്ണിൽ ടാറ്റൂ ചെയ്ത യുവതിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഓസ്‌ട്രേലിയൻ മോഡലായ ആംബെർ ലൂക്കിനെ പോലെയാകുന്നതിന് വേണ്ടി കണ്ണിൽ വ്യത്യസ്ത നിറം ടാറ്റൂ ചെയ്ത അയർലൻഡിൽ നിന്നുള്ള യുവതിക്കാന് ഈ ദുർഗതി.

അഞ്ച് മക്കളുടെ അമ്മ കൂടിയായ 32-കാരി അനായ പീറ്റേഴ്‌സൺ മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു ടാറ്റൂ ചെയ്യാൻ തയ്യാറാവുന്നത്. കണ്ണിനുള്ളിൽ ടാറ്റൂ ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും, അന്ധയാകാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം യുവതി അവഗണിക്കുകയായിരുന്നു.

പ്രചോദനമേകിയ ഓസ്‌ട്രേലിയൻ മോഡൽ ആംബർ ലൂക്കിനും കണ്ണിനുള്ളിൽ ടാറ്റൂ അടിച്ചത് കാഴ്ച ശക്തിയെ ബാധിക്കുകയുണ്ടായി. 2019ലായിരുന്നു പ്രശസ്ത മോഡലായിരുന്ന ലൂക്ക് രണ്ട് കണ്ണിലും വ്യത്യസ്ത നിറം ടാറ്റൂ ചെയ്തത്. മോഡലിന് സംഭവിച്ചത് അറിഞ്ഞിട്ടും തന്റെ ലക്ഷ്യവുമായി മുന്നോട്ട് പോകുകയായിരുന്നു അനായ പീറ്റേഴ്‌സൺ എന്നതാണ് ശ്രദ്ധേയം.

2020 ജൂലൈയിൽ ആണ് അനായ തന്റെ രണ്ടു കണ്ണുകളും ടാറ്റൂ ചെയ്യുന്നത്. ഒരു കണ്ണിൽ പച്ച നിറവും മറുകണ്ണിൽ പർപ്പിൾ നിറവുമാണ് ടാറ്റൂവിനായി ഉപയോഗിച്ചത്. തുടർന്ന് അസഹനീയമായ തലവേദനയും കണ്ണുകൾ സദാസമയം വരണ്ടുപോകുന്ന അവസ്ഥയും യുവതിക്ക് ഉണ്ടായി. പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം കണ്ണ് വീങ്ങി വീർക്കാൻ തുടങ്ങി. ഇതോടെ അനായ ആശുപത്രിയിൽ എത്തി ചികിത്സ തേടി. യുവതിയുടെ കാഴ്ച ശക്തി കുറഞ്ഞുവരികയാണെന്ന് പരിശോധനകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

അനായ പൂർണമായും അന്ധയാകുന്നത് തടയാൻ പരിഹാര മാർഗങ്ങൾ നിർദേശിക്കാനും ഡോക്ടർമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്നറിയിപ്പുകളെ അവഗണിച്ച് ടാറ്റൂ ചെയ്തതിൽ വളരെയധികം ഖേദിക്കുന്നുവെന്നാണ് അനായ ഇപ്പോൾ പറയുന്നത്. അനായയുടെ പ്രതികരണം. ഭാവിയിൽ ഒരു ദിവസം കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുമെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയാണെന്നും വലിയ അബദ്ധമായിരുന്നു ചെയ്തതെന്നും അനായ പറഞ്ഞിരിക്കുന്നു.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

16 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

21 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

52 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

59 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago