crime

നികുതി വെട്ടിപ്പ്, തെലങ്കാന മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ ബന്ധുവിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന

ഹൈദരാബാദ്: നികുതി വെട്ടിപ്പ് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ ബന്ധുവിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ബന്ധുവായ പ്രദീപിന്റെ ഗച്ചിബൗളിയിലെ വസതിയിലാണ് ഇന്ന് രാവിലെ മുതൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയായണ് ആദായനികുതി വകുപ്പിന്റെ പരിശോധന.

2019 മുതൽ തെലങ്കാനയിലെ വിദ്യാഭ്യാസ മന്ത്രിയാണ് സബിത. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹേശ്വരം മണ്ഡലത്തിൽ നിന്നുള്ള ടിആർഎസ് സ്ഥാനാർഥിയാണ് സബിത റെഡ്ഡി. മണ്ഡലത്തിൽ കോൺഗ്രസിന്റെ കിച്ചനഗരി ലക്ഷ്മ റെഡ്ഡി, ബിജെപിയുടെ അന്ദേല ശ്രീരാമുലു യാദവ് എന്നിവരെയാണ് അവർ നേരിടുന്നത്.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ.റെഡ്ഡീസ് ലാബ്സിലെ ഉദ്യോഗസ്ഥനായ കോട്ല നരേന്ദ്ര റെഡ്ഡിയുടെ വസതി ഉൾപ്പെടെ ഹൈദരാബാദിലെ 15 സ്ഥലങ്ങളിലാണ് ഐടി റെയ്ഡ് നടക്കുന്നത്. നാഗുലപ്പള്ളി, പട്ടേൽഗുഡ, ഗച്ചിബൗളി എന്നിവിടങ്ങളിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഡയറക്ടർമാരുടെ വസതികളിലും നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ നവംബർ 9 ന് തെലങ്കാനയിലെ ഖമ്മം ജില്ലയിലെ കോൺഗ്രസ് നേതാവ് പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയുടെ വസതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. നവംബർ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഖമ്മം ജില്ലയിലെ പാലയർ മണ്ഡലത്തിൽ നിന്നാണ് പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി മത്സരിക്കുന്നത്.തെലങ്കാനയിൽ നവംബർ 30 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും, കൂടാതെ മറ്റ് നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ 3 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 min ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

31 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

38 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago