അദ്ധ്യാപകരായ വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ് (സ്രോതസ്സില്‍ നിന്ന് ഈടാക്കുന്ന നികുതി) പിടിക്കാമെന്ന് ഹൈക്കോടതി. നേരത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സന്യസ്തരുടെ ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിക്കുന്നതിനെതിരെ നല്കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലുകളാണ് ഡിവിഷന് ബെഞ്ചും തള്ളിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് പിടിക്കുന്നതില്‍ ഇളവ് അനുവദിക്കാനാകില്ലെന്നാണ് ജസ്റ്റിസ് എസ്.വി.ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2014 മുതലാണ് സര്‍ക്കാര്‍, എയ്ഡഡ് അദ്ധ്യാപകരായ പുരോഹിതന്മാരുടേയും, കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിച്ച് തുടങ്ങിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തര്‍ സ്വത്ത് സമ്പാദിക്കുന്നില്ല. അവരുടെ വരുമാനം സന്ന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാല്‍ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ശമ്പളത്തില്‍ നിന്ന് നിശ്ചിത നിരക്കില്‍ ടിഡിഎസ് നല്കാന് ആദായ നികുതി പ്രകാരം ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്പള വരുമാനമുണ്ടെങ്കില്‍ ടിഡിഎസും ബാധകമാണ്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമല്ല. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമാണെന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ച് കൊണ്ടാണ് ഡിവിഷന് ബെഞ്ച് പരാമര്‍ശം.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വൈദികരേയും കന്യാസ്ത്രീകളേയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണമെന്ന് നികുതി വകുപ്പും നിലപാട് സ്വീകരിച്ചു. ശമ്പളം, പെന്ഷന്, ഗ്രാറ്റിവിറ്റി തുടങ്ങിയവയും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം വിനിയോഗ രീതി നോക്കണ്ടതില്ലെന്നും, രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാള്‍ പ്രാധാന്യമുള്ളതെന്ന് കോടതിയും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…