kerala

മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടായിരുന്നതായി വിദ്യാർത്ഥിയുടെ മൊഴി

കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് സ്കൂളിലെ രണ്ടാംക്‌ളാസ് വിദ്യാർത്ഥി ക്ലാസ് ടീച്ചർ മിനിമോൾ ജോസിൽ നിന്നും മർദ്ദനത്തിനിരയായ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ് നേരിട്ടെത്തി മൊഴിയെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നേരത്തെയും അധ്യാപിക പലതവണ മർദ്ദിച്ചതായി വിദ്യാർത്ഥി പറയുന്നു

ജനനേന്ദ്രിയത്തിൽ മർദനം- കാലിൻറെ മുൻഭാഗത്ത് അടയ്ക്കുന്നതിനിടെ വൃഷണത്തിൽ പരിക്കുപറ്റി. ഇതിനെ തുടർന്ന് മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടായിരുന്നതായി പ്രണവ് ബാലാവകാശ കമ്മീഷന് മൊഴി നൽകി. പ്രണവിന്റെ അമ്മ സൗമ്യയും ഇക്കാര്യം ബാലാവകാശ കമ്മീഷനോട് പറഞ്ഞു. എല്ലാ ക്ലാസിലും ചൂരൽ ഉണ്ടായിരുന്നതായും പ്രണവും സഹോദരിയും മൊഴിനൽകി.

ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ് പറഞ്ഞു. അധ്യാപിക മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകും. അധ്യാപിക സർവീസിൽ തുടരാൻ അർഹതയില്ലെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കമ്മീഷൻ പോലീസിന് നിർദേശം നൽകി.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ തല്ലിയത്. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയേറ്റത്തിന്റെ 21 പാടുകളുണ്ട്. അവശനിലയിലായ വിദ്യാര്‍ഥിയെ രാത്രി വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സക്ക് വിധേയനാക്കി .

മലയാളം പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ കുട്ടി വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലുപയോഗിച്ച്‌ കൂരമായി തല്ലുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ നീര് കണ്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയ കാര്യം പറഞ്ഞത്.

കുട്ടിയുടെ അമ്മ സൗമ്യ പറയുന്നതിങ്ങനെ: ഉച്ചഭക്ഷണത്തിനു ശേഷം മലയാളം വായിപ്പിക്കാന്‍ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്നു പറഞ്ഞ് ടീച്ചര്‍ ചൂരലിന് തല്ലുകയായിരുന്നു. വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ തിരക്കിയ പ്പോഴാണ് ടീച്ചര്‍ തല്ലിയകാര്യം കുട്ടി പറയുന്നത്. ഉടന്‍തന്നെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അധ്യാപിക പോയിരുന്നു. മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. തുടര്‍ന്ന് താന്‍ ജോലി കഴിഞ്ഞെത്തിയ ശേഷമാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്. ടീച്ചറുമായി സംസാരിച്ചപ്പോള്‍ മലയാളം വായിച്ച്‌ കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്ന മറുപടിയാണ് ടീച്ചര്‍ നല്‍കിയതെന്ന് അമ്മ പറഞ്ഞു.

തുടര്‍ന്ന് ജന മൈത്രി പോലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ അച്ഛന്‍ മരിച്ച ശേഷം കുട്ടിയുടെ അമ്മ ജോലിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.

സംഭവത്തില്‍ പിന്നീട് വിശദീകരണവുമായി ടീച്ചര്‍ രംഗത്തെത്തി. കുട്ടിക്ക് മലയാളം വായിക്കാന്‍ അറിയില്ലെന്നും മലയാളം വായിച്ച്‌ കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നുമായിരുന്നു ടീച്ചറുടെ മറുപടിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവം വിവാദ മായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമ ചോദിച്ച്‌ വീട്ടിലെത്തിയെങ്കിലും പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാരും ബന്ധുക്കളും അറിയിച്ചതോടെ ഇവര്‍ മടങ്ങുകയായിരുന്നു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുറവിലങ്ങാട് എ.ഇ.ഒ ഇ.എസ്.ശ്രീലത നേരത്തെ വ്യക്തമാക്കിയിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago