കാസര്‍കോട്: കോവിഡ് പിടി മുറുക്കിയതോടെ വീണ്ടും സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇത്തര്ത്തില് കാഞ്ഞങ്ങാട്ട് ഓണ്‍ലൈന്‍ ക്ലാസിനിടെ ഉണ്ടായ സംഭവമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നത പ്രദര്‍ശനമാണ് ഉണ്ടായത്. ഇതെ തുടര്‍ന്ന് ക്ലാസ് എടുത്ത അധ്യാപിക പരാതി നല്കി. അധ്യാപികയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് നഗരത്തിന് സമീപമുള്ള ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടിയിലാണ് സംഭവം. അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് നഗ്നത പ്രദര്‍ശനം നടത്തിയത്. വീഡിയോ അണ് മ്യൂട്ടാക്കിയതിനാല് സംഭവം ശ്രദ്ധേയില്പ്പെട്ട് പല കുട്ടികളും ക്ലാസില്‍ നിന്നും പുറത്ത് പോയി.
കണക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയില്‍ നിന്ന് നഗ്നതാപ്രദര്‍ശനം ഉണ്ടായത്. മുഖം മറച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ച ആള് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ലിങ്ക് ഉപയോഗിച്ച് ക്ലാസില്‍ കയറിയ ആള് മുഖം മറച്ചശേഷം പാട്ടിനൊപ്പം വസ്ത്രം ഉരിഞ്ഞു നൃത്തം ചെയ്യുകയായിരുന്നു.
ക്ലാസ് കഴിയാറായ സമയത്ത് ഇയാള്‍ പൂര്‍ണമായി വസ്ത്രം ഉരിഞ്ഞു നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ഥി ക്ലാസില്‍ പഠിക്കുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥിയുടെ മുഖം മറച്ച നിലയില്‍ ആയിരുന്നു. വിദ്യാര്‍ഥിയുടെ ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും കയറിയതാണോയെന്ന സംശയവുമുണ്ട്. സ്കൂള്‍ അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…