ബെംഗളൂരു : മോഷണമാരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞതിൽ മനംനൊന്ത് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. കര്‍ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്പൂര്‍ സ്വദേശിനി ദിവ്യ ബാര്‍ക്കര്‍ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.
സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകര്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും ബാഗുകളില്‍ തിരച്ചില്‍ നടത്തി. പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ദിവ്യയുള്‍പ്പെടെ മൂന്നുകുട്ടികളെ സ്റ്റാഫ്റൂമിലെത്തിച്ച് തുണിയഴിച്ച് പരിശോധിക്കുകയായിരുന്നു.
അന്ന് വൈകീട്ട് വീട്ടിലെത്തിയതുമുതല്‍ പെണ്‍കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…