ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് എതിരെ പോക്സോ കേസ്. ജാമ്യ ഹർജി തലശ്ശേരി കോടതി തള്ളി. തലശ്ശേരിക്കടുത്ത സർക്കാർ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയെ ആണ് പെരിങ്ങത്തൂർ കരിയാട് സ്വദേശി ടി രാജീവൻ എന്ന അദ്ധ്യാപകൻ പീഡിപ്പിച്ചത്. ഇയാൾ ഒളിവിൽ പോയി. സാധാരണ പോക്സോ കേസ് പെട്ടെന്ന് അറസ്റ്റ് ചെയ്യാറുള്ള പോലീസ് ഇയാളെ ഒളിവിൽപോകാൻ സഹായിച്ചു എന്ന പരാതി ആണ് നാട്ടുകാർക്ക് ഉള്ളത്. നാട്ടുക്കാരായ ചില പോലീസുക്കാരാണ് പീഡനം ഒതുക്കാൻ ശ്രമിച്ചത്. ഇവരാണ് പീഡനം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇയാളെ ഒളിവിൽ കഴിയാൻ സഹായം നൽകുന്നത്.
പ്രതി കരിയാടിലെ പ്രമുഖ കോൺഗ്രസ് നേതാവ് ടി രാമകൃഷ്ണന്റെ സഹോദരൻ ആണ്. ഈ കോൺഗ്രസ് നേതാവും സുഹൃത്തുക്കളും നാട്ടുകാരായ പോലീസുകാരും പ്രതിയെ ഒളിവിൽ കഴിയാൻ എല്ലാവിധ സഹായങ്ങളും നൽകുന്നത്. ഇതിനു എതിരെ ജനങ്ങളിൽ പ്രതിഷേധം ശക്തമായി. തലശ്ശേരി കോടതി ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ഹൈകോടതിയിൽ ജാമ്യം കിട്ടാൻ വേണ്ടി പോലീസ് കാത്തിരിക്കുകയാണ്.
സാധാരണ പോക്സോ കേസിലെ പ്രതികളെ ഒറ്റദിവസം കൊണ്ട് അറസ്റ്റ് ചെയ്യുന്ന പോലീസ് പീഡനം നടന്നു ഒരു മാസം കഴിഞ്ഞിട്ടും പ്രതിയുടെ വീട്ടിൽ പോകാൻ പോലും മടിക്കുന്നത് എന്ത് കൊണ്ടാണ് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ടി രാമകൃഷ്ണൻ എന്ന കോൺഗ്രസ് നേതാവിന്റെ സഹോദരൻ ആയ പ്രതികളെ സഹായിക്കുന്ന കരിയാട് പ്രദേശത്തെ മുൻ കോൺഗ്രസ് അനുഭാവികൾ ആയ പോലീസ് കാർക്ക് എതിരെ സ്പെഷ്യൽ ബ്രാഞ്ച് അനേഷണം ആരംഭിച്ചു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…