kerala

ടീം ഖേറള ലാൻഡ് ചെയ്തതും ഹവായ് ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വൻ ലാവാ പ്രവാഹം, ട്രോളി തീർത്ത് അഞ്‍ജു പാർവതി

ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിക്കൊപ്പമൊന്നിരിക്കാൻ താരനിശ മോഡലിൽ സ്പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് മുതൽ സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂർത്ത് വരെ വിവാദങ്ങൾ കത്തി നിൽക്കുമ്പോഴാണ് ഈ മഹാ സംഘത്തിന്റെ യാത്ര.

പിണറായിയുടെ ഭാര്യ കമല, സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിൽ ഉള്ളത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രയെ പരിഹസിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് രംഗത്ത് വന്നിരിക്കുകയാണ്. ഹവായ് ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ഉണ്ടായ വൻ ലാവാ പ്രവാഹത്തെയും കേരള സംഘത്തിന്റെ യാത്രയെയും കോർത്തിണക്കി പരിഹസിച്ചിരിക്കുകയാണ് അഞ്‍ജു

‘ബൂർഷ്വാ മുതലാളിമാരെ ‘പുകച്ചു’ ചാടിക്കാൻ ടീം ഖേറളാ അമേരിക്കയിൽ ലാൻഡ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ എനിക്ക് ഏറെ ഇഷ്ടമായത് ബൂർഷ്വാസികളെ നേരിടാനുള്ള പോരാട്ടത്തിൽ ടീം ഖേരളയേ മുന്നിൽ നിന്നും നയിക്കുന്ന കമലാ മാഡത്തിനെയാണ്. ആഗോള മുതലാളിത്ത സിംഹത്തെ അതിന്റെ മടയിൽ പോയി നേരിടുന്ന ടീം ഖേറളയ്ക്കൊപ്പം പ്രകൃതി പോലും നിലയുറപ്പിക്കുന്നു എന്നതിന്റെ തെളിവ് ആണ് അവർ ലാൻഡ് ചെയ്തതും ഹവായ് ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ഉണ്ടായ വൻ ലാവാ പ്രവാഹം. സാമ്രാജിത്വം തുലയട്ടെ! വിപ്ലവം ജയിക്കട്ടെ! ലോൽ സെലാം’, അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

7 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

27 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

35 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

49 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago