topnews

തേജസ് എക്സ്പ്രസ് രണ്ട് ദിവസം വൈകിയോടിയ വകയില്‍ ഐആര്‍സിടിസി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടത് 4.5 ലക്ഷം

തേജസ് എക്‌സ്പ്രസ്സിന്റെ ശനി, ഞായര്‍ ദിവസങ്ങളിലെ മൂന്ന് സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് ഐആര്‍സിടിസി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടത് നാലര ലക്ഷം രൂപ. ട്രെയിന്‍ വൈകാന്‍ ഇടയായാല്‍ എല്ലാ യാത്രക്കാര്‍ക്കും നഷ്ടപരിഹാരത്തിനുള്ള അവസരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാണ് തേജസ്. ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ 100 രൂപയും രണ്ടോ അതിലധികമോ മണിക്കൂര്‍ വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരയിനത്തില്‍ യാത്രക്കാരന് ലഭിക്കും.

രണ്ടര മണിക്കൂറാണ് ശനിയാഴ്ച തേജസിന്റെ യാത്ര വൈകിയത്. കനത്ത മഴയെ തുടര്‍ന്ന് സിഗ്‌നലിലുണ്ടായ സാങ്കേതികപ്രശ്‌നം കാരണമാണ് തേജസ് എക്‌സ്പ്രസ് ഡല്‍ഹി സ്റ്റേഷനില്‍ വൈകിയെത്തിയത്. ഞായറാഴ്ചയും ലഖ്‌നൗ-ഡല്‍ഹി ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയിരുന്നു. ഇതേത്തുടര്‍ന്ന് 2035 ഓളം യാത്രക്കാര്‍ക്ക് ഐആര്‍സിടിസി നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരുമെന്നാണ് കണക്ക്.

ശനിയാഴ്ച വൈകിയ രണ്ട് സര്‍വീസുകള്‍ക്കായി 1574 യാത്രക്കാര്‍ക്ക് 250 രൂപ വീതം 3,93,500 രൂപ ഐആര്‍സിടിസി നല്‍കേണ്ടി വരും. ഞായറാഴ്ച വൈകിയോടിയ തേജസിലെ 561 യാത്രക്കാര്‍ക്ക് 150 രൂപ വീതമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. 2019 ഓഗസ്റ്റ് നാലിനായിരുന്നു വിമാനസര്‍വീസിന്റെ സൗകര്യങ്ങളോടെ സേവനം ആരംഭിച്ച തേജസിന്റെ ആദ്യയാത്ര.

Karma News Editorial

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

8 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

9 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

10 hours ago