crime

പതിനെട്ടോളം ക്ഷേത്രങ്ങളിൽ മോഷണം, സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കും ക്ഷേത്ര ജീവനക്കാരന്റെ സ്‌കൂട്ടറും മോഷ്ടിച്ച പ്രതി പിടിയിൽ

മലപ്പുറം. വലമ്പൂർ മീൻകുളത്തിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് സ്വർണവും പണവും ക്ഷേത്രവളപ്പിലെ സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കും ക്ഷേത്ര ജീവനക്കാരന്റെ സ്‌കൂട്ടറും മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. വയനാട് പടിഞ്ഞാറേത്തറ കുപ്പാടിത്തറ കുന്നത്തു വീട്ടിൽ അർജുനാ (30)ണ് അറസ്റ്റിലായത്. മങ്കട സി ഐ വിഷ്ണു, എസ് ഐ ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മീൻകുളത്തിക്കാവ് ഭഗവതി ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 10,000 രൂപയും ക്ഷേത്രം ഓഫിസിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും നേർച്ചയായി ലഭിച്ച രണ്ട് ഗ്രാം സ്വർണാഭരണവും ക്ഷേത്ര വളപ്പിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനവും ക്ഷേത്രവളപ്പിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കുമാണ് മോഷ്ടിച്ചത്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് മറ്റുജില്ലകളിലും സമാനമായ 18ൽ കൂടുതൽ കേസ് ഉള്ളതായി വ്യക്തമായതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണമുതൽ കണ്ടെത്താനും മറ്റു കണ്ണികളെ കണ്ടെത്താനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും മങ്കട സി ഐ വിഷ്ണു അറിയിച്ചു.

Karma News Network

Recent Posts

നിമിഷപ്രിയ എങ്ങിനെ കൊലയാളിയായി,ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, യൂസഫലിയും ബോച്ചേയും ഇടപെടണം

നിമിഷപ്രിയ എങ്ങിനെ കൊലയാളിയായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു.കെ മാധ്യമപ്രവർത്തകൻ ടോം ജോസ്. 2017 മുതൽ യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ.…

2 mins ago

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

57 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

1 hour ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

2 hours ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

2 hours ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

2 hours ago