national

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം

ഒരിടവേളയ്ക്കു ശേഷം ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. കാശ്മീരിൽ പണ്ഡിറ്റുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നവെന്ന ആശങ്കയുണർത്തുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കശ്മീരി പണ്ഡിറ്റുകളായ രണ്ട് സഹോദരന്മാരെ ഭീകരർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.

ഷോപ്പിയാനിലെ ഛോട്ടിഗാമിലാണ് സംഭവം നടന്നിരിക്കുന്നത്. സുനിൽ കുമാർ, പിന്റു കുമാർ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരിൽ 45-കാരനായ സുനിൽ കുമാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ സഹോദരന്റെ നില അതീവ ഗുരുതരമാണ്. ആപ്പിൾ തോട്ടത്തിലായിരുന്നു ആക്രമണത്തിനിരയായവർ ഉണ്ടായിരുന്നതെന്ന് കശ്മീർ പോലീസ് പറഞ്ഞു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.

മൂന്ന് ദിവസം മുമ്പ് കശ്മീരിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ബന്ദിപോറയിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് അമ്രസ് ആണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി 12.20ഓടെയായിരുന്നു ആക്രമണം. 20-കാരനായിരുന്നു ഭീകരരുടെ തോക്കുകൾക്ക് ഇരയായത്. ഈ വർഷം കശ്മീരിൽ കൊല്ലപ്പെടുന്ന നാലാമത്തെ വിവിധ ഭാഷാ തൊഴിലാളിയായിരുന്നു അമ്രസ്. കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പു വരുത്തും. ഏകദേശം നാലായിരത്തിലധികം പണ്ഡിറ്റുകള്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി കശ്മീരില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അവരെ വീണ്ടും ഭയപ്പെടുത്തി ഓടിക്കാനാണ് ഭീകര സംഘടനകൾ ലക്ഷ്യമിടുന്നത്.

ജമ്മു കശ്മീരിൽ നിന്നും ഹിന്ദുക്കളെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഭീകരവാദികൾ ആക്രമണം ശക്തമാക്കുന്നു എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ. 16 കശ്മീരി പണ്ഡിറ്റുകളാണ് ഈ വർഷം കശ്മീരിൽ കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസുകാരും അദ്ധ്യാപകരും ഗ്രാമത്തലവന്മാരും ഇതിൽപ്പെടും. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റാൻ തന്ത്രങ്ങൾ മെനയുന്ന രാജ്യവിരുദ്ധ ശക്തികളാണ് സാധാരണക്കാർക്കെതിരെ ഇത്തരം ആക്രമണങ്ങൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്.

കശ്മീർ താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിലൂടെ തങ്ങളുടെ സാന്നിദ്ധ്യം തെളിയിക്കാനാണ് ഭീകരർ ശ്രമിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ അവരെ വംശത്തോടെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണുളളത്. ഇത്തരം ആക്രമണങ്ങൾ നടത്തുന്ന ഭീകരരെ സുരക്ഷാ സേന പിടികൂടാറുണ്ടെന്നും ഡിജിപി അറിയിച്ചു.

നിരായുധരായ പോലീസുകാരെയും നിരപരാധികളായ പൗരന്മാരെയും രാഷ്‌ട്രീയക്കാരെയും, സ്ത്രീകൾ ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നിരപരാധികളെയുമാണ് ഭീകരർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത് അവരുടെ തന്ത്രമാണ്. പിസ്റ്റൾ പോലെ കയ്യിൽ കൊണ്ട് നടക്കാൻ പറ്റുന്ന ആയുധങ്ങളാണ് ഇതിന് ഉപയോഗിക്കുക. പരിശീലനം ലഭിച്ച് പുറത്തിറങ്ങിയ തീവ്രവാദികളായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ നടത്തുക എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം മുതലുള്ള കണക്ക് പ്രകാരം മൂന്ന് സർപഞ്ചുമാർ ഉൾപ്പെടെയുളള പഞ്ചായത്ത് അംഗങ്ങൾ വെടിയേറ്റ് മരിച്ചിരുന്നു. ഏപ്രിൽ 4 ന്, കശ്മീരി പണ്ഡിറ്റായ ബാല് കൃഷ്ണനെ, ചൗതിഗാം ഷോപ്പിയാനിലെ വീടിന് സമീപത്ത് വെച്ച് തീവ്രവാദികൾ കൊലപ്പെടുത്തി. ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ള തൊഴിലാളികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

പ്രധാനമന്ത്രി പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന ജമ്മു കശ്മീർ റവന്യൂ വകുപ്പിലെ ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരനെ, ബുദ്ഗാമിലെ ചദൂരയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ വെടിവെച്ച് കൊന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായി. മെയ് 25 ന് ഒരു കശ്മീരി ടിവി അഭിനേതാവിനെ അവളുടെ വീടിനുള്ളിൽവെച്ച് ഒന്നിലധികം തവണ വെടിവച്ചു കൊലപ്പെടുത്തി. ഇവരുടെ കൊലപാതകിയെ സുരക്ഷാ സേന പിന്നീട് വകരുത്തുകയായിരുന്നു. ചൊവ്വാഴ്ച, സാംബയിൽ നിന്നുള്ള ഒരു അദ്ധ്യാപികയായ രജ്‌നി ബാലയ്‌ക്ക് നേരെയും ഭീകരാക്രമണം ഉണ്ടായി. കുൽഗാമിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഭീകരർ ഇവരെ വെടിവെച്ച് കൊലപ്പെടുത്തുന്നത്.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

2 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

3 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

3 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

4 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

4 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

5 hours ago