national

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന് തീര്‍ഥാടകരുടെ ബസിന് നേര്‍ക്ക് ഭീകരവാദികള്‍ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയതെന്ന് എന്‍.ഐ.എ. വ്യക്തമാക്കി.

ഭീകരർക്ക് ആക്രമണം നടത്താൻ പിന്തുണയും സഹായവും ചെയ്ത കശ്മീർ സ്വദേശിയായ ഹക്കീം ദിന്നിനെ പൊലീസ് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഭീകരരുടെ ഒളിത്താവളങ്ങൾ സംബന്ധിച്ച വിവരങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഭീകരർ ഹക്കീമിന് നൽകിയ 6,000 രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ഭീകരാക്രണത്തിന് കൂടുതൽ ആളുകൾ സഹായം നൽകിയിട്ടുണ്ടോയെന്നതടക്കം എൻഐഎ പരിശോധിക്കും.

പരിശോധനയില്‍ ഭീകരവാദികളുമായി ബന്ധപ്പെട്ട പലവസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഭീകരാക്രമണ ഗൂഢാലോചനയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി ഇവ പരിശോധിച്ചുവരികയാണ്. ജൂണ്‍ ഒന്‍പതിന് കത്രയിലേക്ക് പുറപ്പെട്ട തീര്‍ഥാടകരുടെ ബസിന് നേര്‍ക്ക് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഉത്തര്‍ പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു ഭൂരിഭാഗം തീര്‍ഥാടകരും. ഇവര്‍ ശിവ് ഖോരി ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയിലായിരുന്നു.

karma News Network

Recent Posts

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

27 seconds ago

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

39 mins ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

56 mins ago

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

1 hour ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

2 hours ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

3 hours ago