topnews

ബ്രഹ്മചര്യം പാലിക്കണം, നിബന്ധനകള്‍ കടുത്തതോടെ തീവ്രവാദ സംഘടനയില്‍ യുവാക്കളുടെ കൊഴിഞ്ഞുപോക്ക്

അല്‍ബേനിയ: തീവ്രവാദ സംഘടനയായ ഗറില്ലയില്‍ ബ്രഹ്മചര്യം പാലിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെ വ്യാപക കൊഴിഞ്ഞുപോക്ക്. ഇറാന്റെ പ്രധാന വെല്ലുവിളിയായിരുന്ന മുജാഹിദീന്‍ ഇ ഖല്‍ക് എന്ന തീവ്രവാദ സംഘടനയില്‍ നിന്നാണ് അണികളുടെ വ്യാപക കൊഴിഞ്ഞ് പോക്കെന്നാണ് അന്തര്‍ ദേശീയ മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്.

സൈനിക സ്വഭാവമുള്ള ക്യാംപില്‍ നിന്ന് ജീവനുകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിര്‍സായ് എന്നയാള്‍ പറയുന്നു. സെക്‌സുമായി ബന്ധപ്പെട്ട എന്ത് സംഭവം, അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാല്‍ അവ ഒരു നോട്ട് ബുക്കില്‍ എഴുതി വക്കേണ്ട അവസ്ഥയായെന്നും മിര്‍സായി വ്യക്തമാക്കി. വിവാഹങ്ങള്‍, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു.

സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തിയതാണ് സംഘടന തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകള്‍. കൂട്ടമായി വിവാഹ മോചനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഇതോടെ യുവാക്കള്‍ സംഘടനയില്‍ നിന്ന് ഒളിച്ചോടല്‍ പതിവായി. പ്രായമായി ആരോഗ്യം നഷ്ടമായവരെ സംഘടന പുറത്താക്കാനും തുടങ്ങി. ഇത്തരത്തില്‍ ആരോഗ്യം മോശമാകാന്‍ തുടങ്ങിയതോടെ ചെറിയൊരു തുക നല്‍കി സംഘടന ക്യംപില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇറാന്‍ എംബസിയെ സമീപിച്ച മിര്‍സായി ഇപ്പോഴുള്ളത് ടെഹ്‌റാനിലാണ്. ഇവിടെ ഇയാള്‍ക്കെതിരെ കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. കുടുംബം എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല ഇവര്‍ക്ക് ലഭിച്ചത്.

ഒരു സ്വപ്നം കണ്ടാല്‍പോലും അത് നോട്ടുബുക്കില്‍ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങള്‍ കര്‍ശനമാക്കി. ഈ നോട്ട്ബുക്കുകള്‍ മറ്റ് അംഗങ്ങളുടെ മുന്‍പില്‍ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായി.
കഴിഞ്ഞ ആറുവര്‍ഷമായി ഈ സംഘടനയ്ക്ക് അഭയമൊരുക്കിയിരിക്കുന്നത് അല്‍ബേനിയയാണ്. ബ്രഹ്മചര്യം കര്‍ശനമായി പാലിക്കണമെന്നും അണികള്‍ സെക്‌സിനേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നതടക്കം സ്വകാര്യ ജീവിതത്തേക്കുറിച്ചുള്ള നിലപാട് കര്‍ശനമായതോടെ അണികള്‍ സംഘടന വിടാന്‍ തുടങ്ങി

സ്വന്തം വീടുമായി പോലും ബന്ധപ്പെടാന്‍ സംഘടനയുടെ ഭാഗമായവര്‍ക്ക് അനുമതിയില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പോലും കഴിയാതെ നിരവധി യുവാക്കള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. അല്‍ബേനിയയിലെ ക്യാംപില്‍ നിന്ന് പ്രായാധിക്യം നിമിത്തം പുറത്താക്കപ്പെട്ട ഖോലം മിര്‍സായ് എന്നയാളുടെ സാക്ഷ്യപ്പെടുത്തലിന് ഒപ്പമാണ് ബിബിസി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

മരിക്കുന്നതിന് മുന്‍പ് വീടുമായി ബന്ധപ്പെടണമെന്ന ആഗ്രഹമായിരുന്നു ക്യാംപില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു. മുപ്പത്തിയേഴ് വര്‍ഷം കുടുംബവുമായി സംസാരിക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നു.താന്‍ മരിച്ചുപോയിയെന്നാണ് അവര്‍ കരുതിയിരുന്നത്. താന്‍ അല്‍ബേനിയയില്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞുവെന്ന് മിര്‍സായ് പറയുന്നു.

മുന്‍ മുജാഹിദീന്‍ നേതാക്കളെയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമായി മിര്‍സായ് കുറ്റപ്പെടുത്തുന്നത്. ഇസ്ലാമിസ്റ്റ് മാര്‍ക്‌സിസ്റ്റ് റാഡിക്കല്‍ സംഘടനയായ മുജാഹിദീന്‍ എ ഖള്‍ഖിന് ശുഭകരമായ ഒരു ചരിത്രമല്ല നിരത്താനുള്ളത്.

1979ലെ ഇറാന്‍ വിപ്ലവത്തിന് പിന്തുണയായത് ഈ സംഘടനയായിരുന്നു. എന്നാല്‍ വിപ്ലവത്തില്‍ വിജയിച്ച ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുമായി ബന്ധം വഷളായതാണ് സംഘടനയുടെ നില്‍നില്‍പ് കുഴപ്പത്തിലാക്കിയത്. സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സംഘടനാംഗങ്ങള്‍ക്ക് കൂട്ടമായി പാലായനം ചെയ്യേണ്ടി വരികയായിരുന്നു.

Karma News Network

Recent Posts

ഗുണ്ടയുടെ വീട്ടിൽ DYSPക്ക് വിരുന്നിന് പോകാം, വിമർശിച്ച CPO യുടെ തൊപ്പി തെറിച്ചു

അങ്കമാലിയിൽ DYSP ക്കു ഗുണ്ടാത്തലവന്റെ കക്കൂസിൽ കയറി ഒളിക്കാം പക്ഷെ അതിനെ കുറിച്ച് വേറെ ആരെങ്കിലും പോലീസ് സേനയിൽ മിണ്ടിയാൽ…

18 mins ago

പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്.- ഷെയിന്‍ നിഗം

നിലപാടുകള്‍ തുറന്ന് പറയാൻ ഒട്ടും മടിക്കാത്ത യുവതാരമാണ് ഷെയിന്‍ നിഗം. സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയത്തെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്.…

29 mins ago

കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട്∙ സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്റഫ്,…

43 mins ago

കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്.…

52 mins ago

വീണ്ടും എസി പൊട്ടിത്തെറിച്ച് അപകടം, ബഹുനില കെട്ടിടത്തിന് തീപിടിച്ചു

ന്യൂഡൽഹി : എസി പൊട്ടിത്തെറിച്ച് റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം.നോയിഡയിൽ ആണ് സംഭവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു…

1 hour ago

അയൽവാസിയായ യുവാവും വീട്ടമ്മയും ജീവനൊടുക്കിയ നിലയിൽ, വിഷക്കുപ്പി കണ്ടെത്തി

കോങ്ങാട് : കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38)…

2 hours ago