entertainment

ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് തെസ്‌നി ഖാന്‍

മലയാളത്തില്‍ ഏറ്റവും പ്രചാരം ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കണ്ട് പരിചയമില്ലാത്ത പരിപാടി എന്ന നിലയില്‍ ആദ്യ സീസണുകല്‍ വലിയ വിജയം നേടിയിരുന്നില്ല. ബിഗ് ബോസിലെ ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നതാണ് പതിവ്. സൈബര്‍ ആക്രമണത്തിന് വരെ ഇത് കാരണമായിട്ടുണ്ട്.

ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി നടി തെസ്‌നി ഖാനും എത്തിയിരുന്നു. കുറച്ച് നാളുകള്‍ മാത്രമേ തെസ്‌നി ഖാന്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നുള്ളൂ. ബിഗ് ബോസിലേക്കെത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് തെസ്‌നി ഖാന്‍. ബിഗ് ബോസില്‍ കുറച്ച് നാളുകള്‍ കൂടി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നെന്നാണ് തെസ്‌നി പറയുന്നത്.

ബിഗ് ബോസിലേക്ക് പോവുമ്പോള്‍ ടെന്‍ഷന്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ പോവാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു അവസരം വന്നാല്‍ ആരായാലും പോവണം. ഒരുപാട് കാര്യങ്ങള്‍ പഠിക്കാം. പല പല സ്വഭാവങ്ങളുള്ളവരുടെ ഇടയിലാണ് നമ്മള്‍. ഫോണില്ല, ടിവിയില്ല, പത്രമില്ല, സമയം അറിയില്ല. തുച്ഛമായ ഭക്ഷണം മാത്രം ലാലേട്ടന്‍ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്യണം.

വെള്ളിയാഴ്ച ദിവസം ചിലപ്പോള്‍ ഒരു മുട്ട മാത്രമേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ. പുറത്തായപ്പോള്‍ കുറച്ച് നാള്‍ കൂടി നില്‍ക്കേണ്ടിയിരുന്നു എന്ന് തോന്നി. ഒരു പോരായ്മ എനിക്ക് തോന്നി. ബിഗ് ബോസില്‍ സാധാരണ പല കാറ്റഗറിയില്‍ നിന്നുള്ളവരാണ് വേണ്ടത്. ഞങ്ങളൊരു കോമഡി ഷോയ്ക്കുള്ള പോലെ കുറേ പേര്‍ ഉണ്ടായിരുന്നു. പാഷാണം ഷാജി, ആര്യ, വീണ അങ്ങനെ. എല്ലാവരും നല്ല പരിചയക്കാര്‍ ആയിപ്പോയി.

അങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. പക്ഷെ എല്ലാവരെയും മനസ്സിലാക്കാന്‍ പറ്റി. ഞാന്‍ അവിടെ പ്രശ്‌നങ്ങളിലേക്ക് പോയില്ല. ഞാനിറങ്ങിയ ശേഷമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് തെസ്‌നി ഖാന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് വെച്ച് നിര്‍ത്തിയതായിരുന്നു ബിഗ് ബോസ് സീസണ്‍ 2. അതിനാല്‍ വിജയി ഉണ്ടായിരുന്നില്ല.

2020 ജനുവരി അഞ്ച് മുതല്‍ 2020 മാര്‍ച്ച് വരെ മാത്രമാണ് ഷോ സംപ്രേഷണം ചെയ്തത്. 74 ദിവസം ഷോ സംപ്രേഷണം ചെയ്തിരുന്നു. ബിഗ് ബോസിന്റെ നാലാം സീസണാണ് മുന്‍ സീസണുകളേക്കാള്‍ മികച്ച് നിന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് നാലാം സീസണ്‍ തുടക്കമിട്ടു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

8 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

13 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

39 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago