topnews

തലശ്ശേരി പാർക്കിലെ കമിതാക്കളുടെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ

തലശ്ശേരി പാർക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയത് വൻചർച്ചയായിരുന്നു. ഇപ്പോളിതാ ഈ ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ അപ്ലോഡ് ചെയ്തിരിക്കുകയാണ്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ദൃശ്യം അപ്‌ലോഡ് ചെയ്തവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

പാർക്കിൽവച്ച് കമിതാക്കൾ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവിധ പെയ്ഡ് പോൺ സൈറ്റുകളിൽ വ്യത്യസ്ത കാറ്റഗറികളിലായി ഈ വീഡിയോകൾ .പ്രചരിക്കുന്നുണ്ട്. പാർക്കിന്റെ സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈൽ ക്യാമറ സ്ഥാപിച്ചാണ് പ്രതികൾ ദൃശ്യം ചിത്രീകരിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പാർക്കിൽ സ്നേഹപ്രകടനം നടത്തിയ ഒട്ടേറെപ്പേരുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പതിഞ്ഞിരുന്നു. പാർക്കിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാൽ പുറത്തുനിന്ന് ആർക്കും കാണാൻ കഴിയില്ല. കമിതാക്കൾ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ പ്രതികളാണ് ദൃശ്യം ചിത്രീകരിച്ചത്. ഇവർ പിന്നീട് ഇത് പലർക്കും കൈമാറിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞതും പോലീസ് കേസെടുത്തതും.

തലശേരിയിലെ പാർക്കിലെത്തിയ കമിതാക്കളുടെ ദൃശ്യങ്ങളാണ് പ്രതികൾ പ്രചരിപ്പിച്ചത്. തുടർന്ന് കമിതാക്കൾ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇരുവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അനീഷ് സ്വകാര്യ ബസിലെ കണ്ടക്ടറാണ്.

സമാനമായ സംഭവത്തിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസം തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാർക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ പാർക്കിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാനായി രാവിലെ മുതൽ തന്നെ ചിലർ പാർക്കിലെത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

2 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

3 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

3 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

4 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

5 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

6 hours ago