കണ്ണൂർ. തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.എംഡിഎംഎയുമായി രണ്ടുയുവാക്കൾ തലശ്ശേരി പോലീസിന്റെ പിടിയിൽ. കുറ്റ്യാടി സ്വദേശികളായ അനൂപ് ടി.കെ, നബീൽ പി എം എന്നിവരെയാണ് തലശ്ശേരി എ എസ്പി അരുൺ കെ.പവിത്രനും സംഘവും അറസ്റ്റ് ചെയ്തത്.
ബാംഗൂരിൽ നിന്നും കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 90 ഗ്രാം എം ഡി എം എ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. തലശ്ശേരി സെയ്താർ പള്ളിക്ക് സമീപം നടത്തിയ വാഹന വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ ലഹരി ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പോലീസ് വലയിലായത്.തലശ്ശേരിയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. തലശ്ശേരി എസ്.ഐ.സജേഷ് സി. ജോസ് ,എ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ് കുമാർ, സുജേഷ്, മിഥുൻ, ഹിരൺ എന്നിവരടങ്ങിയ സംഘം അതിസാഹസികമായാണ് മയക്കുമരുന്ന് പിടിക്കൂടിയത്. പ്രതികളെയും മയക്കുമരുന്നും നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…