മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടനും മിമിക്രി കലാകാരനുമായ തങ്കച്ചൻ വിതുര. സ്റ്റാർമാജിക് ഷോയിലൂടെയാണ് തങ്കച്ചൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷോയിൽ നടി അനുക്കുട്ടിയുമായി തങ്കച്ചൻ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ എത്തിയിരുന്നു. ഷോയ്ക്കായി ഇരുവരും അങ്ങനെ ഒരു ഇമേജ് നൽകുന്നതിൽ കൂടെ നിൽക്കുകയും ചെയ്തു. എന്നാൽ തങ്കച്ചന്റെ വിവാഹ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ തന്റെ വിവാഹം കാണണമെന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹമാണെന്നും എന്നാൽ അതിതുവരെ നടന്നില്ലെന്നും തങ്കച്ചൻ പറഞ്ഞിരുന്നു.
ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോ യിലൂടെയാണ് തങ്കച്ചൻ വിതുര ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ അതിൽ നിന്നിടക്ക് താരം പിന്മാറിയിരുന്നു. അടുത്തിടെ വീണ്ടും താരമെത്തിയിരുന്നു, ഇപ്പോളിതാ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ മത്സരിക്കാൻ തങ്കച്ചനും എത്തിയിരിക്കുകയാണ്. പരിപാടിയുടെ പ്രൊമോയിൽ തങ്കച്ചൻ പറയുന്നതിങ്ങനെ,
ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊരു കൗതുകകരമായ കാര്യമല്ല. നമ്മൾ ഓർമ്മിച്ചോണ്ടിരിക്കേണ്ട കാര്യമാണ്. ഇതൊക്കെ എവിടെ വേണമെങ്കിലും പറയാം. അതിലൊന്നും യാതൊരു തെറ്റുമില്ല. നമ്മുടെ ഇല്ലായ്മയും നമ്മൾ വന്ന വഴിയും തുറന്ന് പറയുന്നതിൽ മടി കാണിക്കുകയേ ചെയ്യരുത്. എല്ലാവരും അത് പറയണം. ഇപ്പോൾ അച്ഛനും അമ്മയും കഴിഞ്ഞാൽ എനിക്കേറ്റവും വലുത് പ്രേക്ഷകരാണ്. ഇതിനിടെ തന്റെ കല്യാണത്തിന് വിളിച്ചാൽ വരുമോന്ന് അവതാരകനായ ശ്രീകണ്ഠൻ നായരോട് തങ്കച്ചൻ ചോദിച്ചിരുന്നു. ഉറപ്പായിട്ടും വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഫ്ളവേഴ്സിനും ശ്രീകണ്ഠൻ നായർക്കും പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഉണ്ടായി എന്നതിന് ഉത്തമ ഉദാഹരണമാണ് തങ്കച്ചന്റെ ഈ തിരിച്ച് വരവ്. പകരക്കാരൻ ഇല്ലാത്ത കോമഡി സ്റ്റാറാണ് തങ്കച്ചൻ. ഏത് രീതിയിലും പ്രേക്ഷകരെ പിടിച്ചുനിർത്താനുള്ള അടവ് അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. എല്ലാവരും അതിപ്പോൾ തിരിച്ചറിയുന്നുണ്ട്. തങ്കച്ചൻ ചേട്ടന് ഒരായിരം ആശംസകൾ. എന്നിങ്ങനെ നിരവധി കമന്റുകളാണ് തങ്കച്ചന്റെ വീഡിയോയുടെ താഴെ വരുന്നത്.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…