topnews

താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, സേന തിരച്ചിൽ അവസാനിപ്പിച്ചേക്കും

കോഴിക്കോട്: താനൂർ ബോട്ടപകടത്തിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇത് അറിയാൻ വൈകി. കുട്ടിയെ കണ്ടെത്തിയതോടെ സേന തിരച്ചിൽ അവസാനിപ്പിച്ചേക്കുമെന്നാണ് അറിയാനാകുന്നത്.

അപാകത്തിൽപ്പെട്ട കുട്ടിയെ കാണാനില്ലെന്ന് കുടുംബം പറഞ്ഞതോടെയാണ് സമഗ്രമായ തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് കൃത്യമായ വിവരം ഇല്ലാതിരുന്നത് കനത്ത തിരിച്ചടിയായി. അടിത്തട്ടിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ആരെങ്കിലുമുണ്ടാകാമെന്ന സംശയത്തിന് പിന്നാലെയാണ് കേന്ദ്രസേന തിരച്ചിലിനെത്തുകയായിരുന്നു.

അതേസമയം താനൂരിൽ 23 പേരുടെ ജീവൻ നഷ്‌ടമാകാനിടയാക്കിയ ബോട്ടപകടത്തിൽ പൂർണ ഉത്തരവാദിത്വം ടൂറിസം വകുപ്പും മന്ത്രി പി എ മുഹമ്മദ് റിയാസിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. നടന്നത് സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊലയെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേയ്ക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായ 22 പേരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. ബോട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിനു പിന്നാലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷണം നടത്തുക.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

3 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

3 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

19 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

28 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

29 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago