40 കഴിഞ്ഞ സ്ത്രീകള്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ ഇടുന്നത് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് തനുജ ഭട്ടതിരി.ആരെ ആകര്‍ഷിക്കാനാണ് അവര്‍ ചാഞ്ഞും ചരിഞ്ഞും നില്ക്കുന്ന ഫോട്ടോകള്‍ ഇടുന്നത്?കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങി ചമഞ്ഞ് ഇവര്‍ ഫോട്ടോ ഇടുന്നത് എന്ത് മോശമാണ് എന്നിങ്ങനെ പ്രതികരിക്കുന്നവര്ക്കുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,നാല്പത് വയസ്സെങ്കിലും മിനിമം കഴിഞ്ഞ,എഫ്ബിയില്‍ ഫോട്ടോസ് സ്ഥിരമായി ഇടാറുള്ള സ്ത്രീകള്‍ വായിക്കാന്‍.കൂട്ടുകാരേ,എന്റെ ചില കൂട്ടുകാര്‍ ഇവിടെ ഫോട്ടോസ് ഇട്ടപ്പോഴുണ്ടായ അനുഭവങ്ങളൊക്കെ എഴുതിയത് വായിച്ചിരുന്നു.സ്ഥിരമായി ധാരാളം ഫോട്ടോകള്‍ ഇടാറുള്ള ആളാണ് ഞാന്‍ എന്നു ഇവിടെയുള്ള എന്റെ കൂട്ടുകാര്‍ക്കറിയാം.അതിന്റെ അനുഭവത്തില്‍ ചില കാര്യങ്ങള്‍ ഞാനും പറയുന്നു.സ്ത്രീകള്‍ ഫോട്ടോ ഇടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.നമ്മള് ഒരു യുദ്ധത്തിലുമാണ്.വിവേചനത്തിനെതിരെയുള്ള യുദ്ധം.പുരുഷന്മാര് എന്ത് ചെയ്താലും ആര്‍ക്കും ഒരു പ്രശ്നവുമില്ല !ചെറുപ്പക്കാരികള്‍ ഫോട്ടോസ് ഇട്ടാലും ഒരു പരിധിവരെ സഹിക്കും.വീട്ടമ്മമാര്‍,പ്രതേകിച്ചു ഇരുത്തം വന്ന സ്ത്രീകള്‍,അതായത് പ്രായം ഏറിയ സ്ത്രീകള്‍, ഫോട്ടോകള്‍ ഇടുന്നത് എന്തിനു വേണ്ടിയിട്ടാണ്,ആരെ ആകര്‍ഷിക്കാനാണ് അവര്‍ ചാഞ്ഞും ചരിഞ്ഞും നില്ക്കുന്ന ഫോട്ടോകള്‍ ഇടുന്നത്.കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങി ചമഞ്ഞ് ഇവര്‍ ഫോട്ടോ ഇടുന്നത് എന്ത് മോശമാണ് പ്രായമായാല്‍ പ്രായമായെന്ന് സമതിക്കണം!ചെറുപ്പക്കാരിയാണെന്നാണ് ഭാവം!ഫോട്ടോ എഡിറ്റ് ചെയ്യുന്നതാണ്, അല്ലാതെ ഈ വയസ്സില്‍ ഇങ്ങനെയിരിക്കില്ലല്ലോ!സത്യം,പറഞ്ഞാല്‍ ഇവറ്റകളെ കാണാനൊന്നും ഒരുഭംഗീമില്ല ചുമ്മാ മേക്കപ്പാണ്!പ്രായമായ കോപ്ലക്സ് കൊണ്ട് ചെറുപ്പക്കാരിയാവാന്‍ ശ്രമിച്ച് ഫോട്ടോ ഇടുന്നതാണ്.
പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…
ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…
തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…
ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…
ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കൊച്ചി ലേയ്ക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക ദാനം ചെയ്ത അവിടുത്തേ തന്നെ മുൻ ജീവനക്കാരിയുടെ ഞടുക്കുന്ന വെളിപ്പെടുത്തൽ. ലേയ്ക്…