entertainment

വീണയ്ക്ക് ജിനുവിനോടുള്ളത് സൗഹൃദം മാത്രമാണോ, ഭർത്താവിനെ ചതിച്ചവൾ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്- ജിനുവിന്റെ ഭാര്യ

മിനി സ്‌ക്രീനിൽ സ്കിറ്റുകളിലൂടെ ചിരിപ്പൂരം സമ്മാനിക്കുന്ന കലാകാരനാണ് ജിനു കോട്ടയം. ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാറിലൂടെയാണ്‌ ജിനു കൂടുതൽ ജനശ്രദ്ധനേടിയത്‌. പിക്കാസോ, രാക്ഷസ രാവണൻ, മോഹൻകുമാർ ഫാൻസ്‌ തുടങ്ങി ഇറങ്ങാനുള്ള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്‌. അനുകരണത്തേക്കാൾ സ്കി‌റ്റുകളിലാണ്‌ ജിനു തിളങ്ങിയത്‌. ജിനുവിനെതിരെ ഭാര്യ തനുജ വൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മറ്റൊരാളുടെ ഭാര്യയുമായി ജിനു ഒളിച്ചോടിയെന്നും താനും മകളും പെരുവഴിയാലായെന്നുമാണ് തനുജ പറഞ്ഞത്

ഇപ്പോളിതാ ജിനു ഒളിച്ചോടിയതന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. വീണ ഇലന്തൂർ എന്ന സ്ത്രീയാണ് ജിനുവിനോടൊപ്പം ഒളിച്ചോടിയത്. അവൾക്കൊരു ഭർത്താവ് ഉണ്ട്…അവൾക്കും ഒരു കുടുംബവുമുണ്ട്… അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയിൽ കൂടെ ഇറങ്ങി വരണമെങ്കിൽ വീണയ്ക്ക് ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോയെന്ന് തനുജ ചോദിക്കുന്നു

ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ

ഇതാണോ പവിത്രമായ ഫ്രണ്ട്സ്ഷിപ്പ്…???ഒരു ഭാര്യയോടുള്ള വാശിയിൽ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാൻ ആ വീണ ഇലന്തൂർ എന്ന സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല…ഭർത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് വീണ ഇലന്തൂർ…അവൾക്കൊരു ഭർത്താവ് ഉണ്ട്…അവൾക്കും ഒരു കുടുംബവുമുണ്ട്… അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയിൽ കൂടെ ഇറങ്ങി വരണമെങ്കിൽ വീണയ്ക്ക് ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോ…?അവളുടെ ഭർത്താവിനെ ചതിച്ചവൾ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്…?കുഞ്ഞിന് 7 വയസ്സായപ്പോഴാണോ ഭാര്യയുടെ കുറവുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്…?ഞാൻ മാത്രം സ്നേഹിച്ചത് കൊണ്ട് എന്നെ ജിനു കല്യാണം കഴിക്കണമെങ്കിൽ ഞാനൊരു കോടീശ്വരിയായിരിക്കണം,,, അല്ലെങ്കിൽ എല്ലാം തികഞ്ഞൊരു സുന്ദരിയായിരിക്കണം…ഇത് രണ്ടുമല്ലാത്തൊരാളെ സ്നേഹമില്ലാതെ പിന്നെ എന്തർത്ഥത്തിലാണ് കല്യാണം കഴിച്ചതും, ഇത്രയും വർഷങ്ങൾ ഒരുമിച്ച് ജീവിച്ചതും…?

എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം…എന്റെ മോളുടെ ഭാവി…എന്റെ സ്വർണ്ണാഭരണങ്ങൾ… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങൾ…എല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ എന്ന ചതിയൻ വലിയ മഹാനെപ്പോലെ സമൂഹ മാധ്യമത്തിൽ വന്നിരുന്ന് മിടുക്കനാകാൻ ശ്രമിക്കുന്നോ…?
സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, വീണയുടെ ജീവിതവും, വീണയുടെ ഭർത്താവിന്റെ ജീവിതവും, വീണയുടെ മക്കളുടെ ഭാവിയും എല്ലാം തകർത്തത് നിന്റേയും വീണയുടേയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്…നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവിൽ…

നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേർത്ത് പിടിച്ച് ഏതോ നാട്ടിൽ…നീയാണോ നല്ലൊരു ഭർത്താവ്…?നീയാണോ നല്ലൊരു പിതാവ്…?നീയാണോ നല്ലൊരു കലാകാരൻ…?മനുഷ്യനായാൽ ആദ്യം വേണ്ടത് സത്യസന്ധത…പിന്നെ വേണ്ടത് നല്ലൊരു സംസ്ക്കാരം… നിന്റെ സത്യസന്ധതയും, സംസ്ക്കാരവും നീ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്…ഇനി ഞാനായിട്ട് ഒന്നും വിശദീകരിക്കേണ്ടല്ലോ…ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു…എന്റെ മകൾക്കും വേണ്ട…..ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു…ഇനി നിന്നെ എനിക്കും എന്റെ മകൾക്കും വേണ്ട…നീ എന്നേക്കാൾ എല്ലാമുള്ള വീണയോടൊപ്പം ജീവിച്ചോളൂ…നിനക്കും, വീണാ ഇലന്തൂർ എന്ന നീ വിളിച്ചോണ്ട് പോയ നിന്റെ കാമുകിയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു…എന്റെ ശാപമല്ല,,,നമ്മുടെ മകളുടെ മനസ്സിന്റെ വേദന നിനക്ക് നാശത്തിന് വഴിയാകാതിരിക്കട്ടെ…തനൂജ…

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

1 hour ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

2 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

2 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

3 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

4 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

4 hours ago