entertainment

ഒറ്റക്ക് ജന്മദിനം ആഘോഷിച്ച് താര കല്യാൺ, ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകൂ

ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാൺ സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകർക്ക് സുപരിചിതയായിട്ടുള്ള താര, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ തലമുറയ്ക്ക് കൂടി പ്രിയപ്പെട്ട വ്യക്തിയാണ്. മകൾ സൗഭാഗ്യ വെങ്കിടേഷിനൊപ്പം താര ചെയ്തിട്ടുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിറ്റ് ആണ്. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സൗഭാഗ്യ-അർജുൻ ദമ്പതികളുടെ മകൾ സുദർശനക്കും ആരാധകർ ധാരാളമാണ്. കഴിഞ്ഞ ദിവസമായിരുന്നു താരയുടെ ജന്മദിനം.

നാളെ എന്റെ പിറന്നാളാണ്. പിറന്നാളിന് എനിക്ക് ഞാൻ തന്നെ സർപ്രൈസ് ഒരുക്കുന്നു’ എന്നതാണ് രത്‌ന ചുരുക്കം. അതിനായി തലേ ദിവസം തന്നെ വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി സെറ്റ് ചെയ്തു വച്ചു. താര കല്യാണിന് ഇഷ്ടപ്പെട്ട പൂവ്, ടോയിസ്, ചോക്ലേറ്റ്‌സ്, കേക്ക് എല്ലാം വാങ്ങി സെറ്റ് ചെയ്തിട്ടാണ് ഉറങ്ങാൻ പോയത്.

പിറന്നാൾ ദിവസം രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകുന്നതും, പിറന്നാൾ ദിവസം ഉച്ചഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും കേക്ക് മുറിക്കുന്നതും എല്ലാം താര തനിച്ചാണ്. ശേഷം അമ്മയെ പോയി കണ്ട് അനുഗ്രഹവും വാങ്ങി. തന്റെ ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ച പിറന്നാളുകളിൽ ഒന്നാണ് ഇത് എന്നാണ് താര കല്യാൺ പറഞ്ഞത്.

പൊതുവെ എന്റെ പിറന്നാളിന് എന്റെ ഡാൻസ് സ്റ്റുഡന്റ്‌സ് എല്ലാം കുറേ വിഷസ് അയക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഒക്കെയാണ് ചെയ്യാറുള്ളത്. രാജ ചേട്ടനൊപ്പം ഞാൻ ഏറ്റവും അവസാനം ആഘോഷിച്ചത് എന്റെ അൻപതാം പിറന്നാളാണ്. അദ്ദേഹത്തിന് പിറന്നാള് പോലെയുള്ള എല്ലാ ഒരു ആഘോഷം തന്നെയായിരുന്നു. ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ ഞാൻ രജ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. നന്ദി, രാജ ചേട്ടാ- താര കല്യാൺ പറഞ്ഞു.

ചിലർക്ക് എങ്കിലും ഞാൻ ഈ വീഡിയോ പങ്കുവയ്ക്കുന്നതും ബേർത്ത് ഡേ സ്വയം ആഘോഷിക്കുന്നതും എല്ലാം ഒരു പൊട്ടത്തരമായി തോന്നിയേക്കാം. പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ ഇത്രയധികം ഇഷ്ടപ്പെട്ട മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. കുറേ ആളുകൾക്ക് നടുവിൽ നിൽക്കുമ്പോൾ അത് മറ്റൊരു ലോകമാണ്. തനിച്ചിരിയ്ക്കുമ്പോൾ അത് വേറൊരു ലോകം. പല്ല് വേദനയും തലവേദനയും അവനവന് വരുമ്പോൾ മാത്രമാണ് അതിന്റെ വേദന മനസ്സിലാവുന്നത് എന്ന് അമ്മ പറയും. അത് പോലെയാണ് ഇപ്പോൾ ഈ ഒറ്റപ്പെടലും. അനുഭവിയ്ക്കുമ്പോൾ മാത്രമേ അത് മനസ്സിലാവൂ. എന്റെ ആത്മ നിർവൃതിയ്ക്ക് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്

താര കല്യാൺ പീഡിഗ്രി പഠനകാലത്താണ് ടെലിവിഷൻ സീരിയലിൽ ആദ്യമായി അഭിനയിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ചോറ്റാനിക്കര ഭഗവതി എന്ന സീരിയലിലായിരുന്നു ആദ്യമായി അഭിനയിച്ചത്.പിന്നീട് മുഖാവരണം എന്ന നാടകത്തിൽ അഭിനയിച്ചു.അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്ത് എന്ന സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ടെലിവിഷൻ സീരിയലുകൾ, നാടകങ്ങൾ, സിനിമകൾ എന്നിവയിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയതിട്ടുണ്ട്.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

4 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

5 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

5 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

6 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

6 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

7 hours ago