topnews

‘അത് മോദി മാജിക്’, പ്രധാന മന്ത്രിയെ പുകഴ്ത്തി അജിത് പവാറും

മുംബൈ . 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2019ലും ബിജെപിയെ അധികാരത്തിലെത്തിച്ചത് മോദിയുടെ മാന്ത്രികതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവുമായ അജിത് പവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ ബിജെപി അധികാരത്തിൽ വരികയും പല വിദൂര പ്രദേശങ്ങളിലേക്കും ബി ജെ പി വ്യാപിച്ചതായും അജിത് പവാർ പറഞ്ഞു. അത് പ്രധാനമന്ത്രി മോദിയുടെ മാജിക് അല്ലാതെ എന്താണെന്ന് അജിത് പവാർ ചോദിച്ചു.

രണ്ട് എംപിമാർ മാത്രമുണ്ടായിരുന്ന ഒരു പാർട്ടി, പ്രധാനമന്ത്രി മോദിയുടെ പേരിൽ വിദൂര സ്ഥലങ്ങളിൽ പോലുമെത്തി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തു കയായിരുന്നു. അത് മോദിയുടെ മാജിക്ക് അല്ലേ? 2014ൽ വിജയിച്ചതിന് ശേഷം അദ്ദേഹത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടായി. അദ്ദേഹം ജനപ്രീതി നേടുകയും പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുകയുമാണ് ചെയ്തത്. 2019ലും ഇത് ആവർത്തിക്കപ്പെട്ടു. ഒൻപത് വർഷത്തിന് ശേഷം ഈ പ്രശ്‌നങ്ങളെല്ലാം ചർച്ച ചെയ്യുന്നതിൽ എന്താണ് പ്രയോജനം? ആളുകൾ അദ്ദേഹത്തിന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ട്.– അജിത് പവാർ പറഞ്ഞു.

മോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ചോദ്യങ്ങൾക്ക് വിദ്യാഭ്യാസത്തിനു രാഷ്ട്രീയത്തിൽ പ്രധാന്യമില്ലെന്നു അജിത് പവാർ പറഞ്ഞു. ‘വിദ്യാഭ്യാസത്തിനു രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നില്ല. മഹാരാഷ്ട്രയിൽ, വസന്ത്ദാദ പാട്ടീലിനെപ്പോലുള്ള മുൻ മുഖ്യമന്ത്രിമാർ അത്ര വിദ്യാഭ്യാസമുള്ളവരല്ലായിരുന്നു, എന്നാൽ അവരുടെ ഭരണനൈപുണ്യം മികച്ചതായിരുന്നു. ആരും ഇത് ഇന്നുവരെ മറന്നിട്ടില്ല, വാസ്തവത്തിൽ, പാട്ടീലിന്റെ ഭരണകാലത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും തുറന്നു. എംഎൽഎയോ എംപിയോ മറ്റുള്ളവരോ വിദ്യാഭ്യാസമുള്ളവരായിരിക്കണമെന്ന് രാഷ്ട്രീയത്തിൽ വ്യവസ്ഥയില്ല.’– അജിത് പവാർ പറഞ്ഞു.

വ്യവസായി ഗൗതം അദാനിയെ പിന്തുണച്ച് എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയ പിറകെയാണ് മോദിയെ പ്രശംസിച്ച് അജിത് പവാർ രംഗത്ത് എത്തിയിരിക്കുന്നത്. അദാനി വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതിന് പിന്നാലെയാണ് ശരദ് പവാറിന്‍റെ ഭിന്നസ്വരം ഉണ്ടായത്. ഹിന്‍‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ നിസ്സാരവല്‍ക്കരിച്ച് കഴിഞ്ഞ ദിവസം നിലപാട് പരസ്യമാക്കിയ പവാര്‍ അദാനിക്കുള്ള പിന്തുണ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇപ്പോള്‍ അദാനിയെയും അംബാനിയെയും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ഇവരുടെ സംഭാവനകള്‍ വിസ്മരിക്കരുതെന്നാണ് പവാര്‍ പറഞ്ഞത്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

21 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

55 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago