trending

ഇസ്രായേലിന് വേണ്ടി വജ്രായുധം തൊടുത്ത് യു.എസ്, അറബ് നീക്കം പൊളിച്ചു

ഗാസയുടെ ആകാശങ്ങളിൽ നിന്നും തീമഴയും കരയിൽ ഘോരയുദ്ധവും തുടരും. വെടി നിർത്താനുള്ള യു എൻ പ്രമേയത്തേ സുരക്ഷാ കൗൺസിലിൽ അമേരിക്ക വീറ്റോ ചെയ്തു. ബന്ദികളേ പോലും വിട്ടുകൊടുക്കാത്ത ഹമാസ് ഭീകരരോട് എന്തിനു വെടിയും യുദ്ധവും നിർത്തണം എന്നാണ്‌ അമേരിക്കയുടെ നിലപാട്.ബ്രേക്കിങ്ങ് റിപോർട്ട് .

ഗാസ മുനമ്പിൽ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ അടിയന്തര മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് അറബ് പിന്തുണയുള്ള യുഎൻ പ്രമേയം ചൊവ്വാഴ്ച അമേരിക്ക വീറ്റോ ചെയ്തത് അറബ് രാജ്യങ്ങൾക്കാണ്‌ വൻ തിരിച്ചടിയായത്. കാരണം അറബ് രാജ്യങ്ങളായിരുന്നു പ്രമേയത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഇതോടെ ഗാസയിലെ ഹമാസിന്റെ അവസാന നഗരമായ റഫയിലേക്ക് യുദ്ധം നീളും എന്ന് ഉറപ്പായി. റഫയിൽ ഉടൻ തന്നെ ഒഴിഞ്ഞ് പോകാൻ ജനങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നല്കിയേക്കും എന്നും അറിയുന്നു.റഫയിൽ ഒളിച്ചിരിക്കുന്ന ഹമാസിന്റെ 60% ഭീകരന്മാരേയും ഇല്ലാതാക്കുക എന്നതാണ്‌ ഇസ്രായേൽ പദ്ധതി.

15 അംഗ സുരക്ഷാ കൗൺസിലിലെ വോട്ടെടുപ്പിൽ 13 അംഗങ്ങൾ അങ്കൂലിച്ചു. ബ്രിട്ടൻ വിട്ട് നിന്നും. അമേരിക്ക വീറ്റോ ചെയ്തു., 1,200 ഓളം പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഇസ്രായേലിൽ ഹമാസിൻ്റെ അപ്രതീക്ഷിത ആക്രമത്തിനേ തുടർന്ന് ഉണ്ടായ യുദ്ധം അവസാനിപ്പിക്കാൻ മുറവിളിയാണ്‌ ഇസ്രാലിക രാജ്യങ്ങളിൽ നിന്നും.ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന സുരക്ഷാ കൗൺസിൽ പ്രമേയത്തിൻ്റെ മൂന്നാമത്തെ യുഎസ് വീറ്റോ ആയിരുന്നു ഇത്.മുമ്പ് 2 പ്രാവശ്യവും അമേരിക്ക തന്നെയാണ്‌ വീറ്റോ ചെയ്തത്.

ഇതോടെ ഗാസയിലെ ഹമാസിന്റെ അവസാന നഗരമായ റഫയിലേക്ക് യുദ്ധം നീളും എന്ന് ഉറപ്പായി. റഫയിൽ ഉടൻ തന്നെ ഒഴിഞ്ഞ് പോകാൻ ജനങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നല്കിയേക്കും എന്നും അറിയുന്നു.റഫയിൽ ഒളിച്ചിരിക്കുന്ന ഹമാസിന്റെ 60% ഭീകരന്മാരേയും ഇല്ലാതാക്കുക എന്നതാണ്‌ ഇസ്രായേൽ പദ്ധതി.

കുറഞ്ഞത് ആറാഴ്ചയെങ്കിലും ശത്രുത അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അമേരിക്ക ചർച്ചകൾ നറ്റത്തുന്നു എന്നും അതിനെ ആശങ്കപ്പെടുത്തുന്ന പ്രമേയം വേണ്ടാ എന്നും ബൈഡൻ ഭരണകൂടം മുമ്പ് പറഞ്ഞിരുന്നു.ഹമാസിനെ നിയന്ത്രിക്കാനും ബന്ധികളേ മോചിപ്പിക്കാനും സാധിച്ചിട്ടില്ല. ബന്ദികൾ ഭീകരന്മാരുടെ കൈകളിൽ ഇരിക്കുകയാണ്‌. ഇത്തരം സാഹചര്യത്തിൽ ഒരു സമ്പൂർണ്ണ വെടി നിർത്തലിനു സമയം ആയിട്റ്റില്ലെന്നും അമേരിക്ക പറഞ്ഞു. അതിനാൽ വെടി നിർത്താനുള്ള യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തേ എതിർക്കുന്നു എന്നും അമേരിക്ക പറഞ്ഞു..നിലവിൽ വെടി നിർത്തൽ നടത്തിയാൽ ഹമാസ് വീണ്ടും ശക്തിയാർജിക്കും..

വോട്ടെടുപ്പിന് ശേഷം വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. വീറ്റോ ചെയ്ത പ്രമേയത്തിൽ “ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കാനുള്ള” ആഹ്വാനവും ഉൾപ്പെടുന്നു.വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം അമേരിക്ക പുറത്ത് വിട്ടിരുന്നു.എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗാസയിൽ താൽക്കാലിക വെടിനിർത്തലിനെ പിന്തുണയ്ക്കുകയും മാനുഷിക സഹായം നൽകുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു പ്രമേയം.അറബ് പിന്തുണയുള്ള പ്രമേയത്തിൽ 15 സുരക്ഷാ കൗൺസിൽ അംഗങ്ങൾ മൂന്നാഴ്ചയായി ചർച്ചകൾ നടത്തിവരികയായിരുന്നു.ഇപ്പോൾ ആ പ്രമേയമാണ്‌ അമേരിക്ക പരാജയപ്പെടുത്തിയിരിക്കുന്നത്

വെടി നിർത്തൽ പ്രമേയത്തിനു പിന്നിൽ അറബ് രാജ്യങ്ങളാണ്‌. അറബ് പിന്തുണയുള്ള പ്രമേയത്തേ എന്തുകൊണ്ട് അമേരിക്ക വീറ്റോ ചെയ്തു എന്നും ഇസ്രായേലിനു യുദ്ധം തുടരാനുള്ള അനുമതി നല്കുന്നു എന്നും യുഎസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞത് ഇങ്ങിനെ…ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങൾ ഈ പ്രമേയത്തിൽ ഇല്ല.ബന്ദികളേ ഇസ്രായേലിൽ എത്തിക്കാൻ ഉള്ള പദ്ധതി ഇല്ല.ഭാവി സംഘർഷം ഇല്ലാതാക്കാൻ പധ്ഹതിയില്ല. 193 യുഎൻ അംഗരാജ്യങ്ങളിൽ പലരുടെയും പിന്തുണയുള്ള അറബ് രാജ്യങ്ങൾ, പലസ്തീൻ നാശനഷ്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മാസങ്ങളായി വെടിനിർത്തൽ ആവശ്യപ്പെടുന്നു.

29,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം നൽകിയ കണക്കുകൾ സ്വതന്ത്രമായി പരിശോധിച്ചുറപ്പിക്കാൻ കഴിയില്ല, കൂടാതെ ഗാസയിൽ കൊല്ലപ്പെട്ട സിവിലിയൻമാരും ഹമാസ് അംഗങ്ങളും ഉൾപ്പെടുന്നു, തീവ്രവാദ ഗ്രൂപ്പുകളുടെ സ്വന്തം റോക്കറ്റ് മിസ്‌ഫയറിൻ്റെ അനന്തരഫലം ഉൾപ്പെടെ. ഒക്‌ടോബർ 7 ന് ഇസ്രായേലിനുള്ളിൽ 1,000 ഭീകരരെ കൂടാതെ ഗാസയിൽ 12,000 പ്രവർത്തകരെയും കൊന്നതായി ഐഡിഎഫ് പറയുന്നു.
22 രാഷ്ട്ര അറബ് ഗ്രൂപ്പിൻ്റെ ഈ മാസത്തെ ചെയർമാനായ ടുണീഷ്യയുടെ യുഎൻ അംബാസഡർ തരെക് ലഡെബ് കഴിഞ്ഞ ബുധനാഴ്ച വെടി നിർത്താൻ അഭ്യർഥിച്ചിരുന്നു

ഇതിനിടെ ലോകം കാതോർത്തിരിക്കുന്നത് ഇസ്രായേലിന്റെ റഫയിലേക്കുള്ള യുദ്ധം ആണ്‌. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നഗരത്തിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാനും ഇസ്രായേലിൻ്റെ സൈനിക ആക്രമണം ഈജിപ്തിൻ്റെ അതിർത്തി പ്രദേശത്തേക്ക് മാറ്റാനുമുള്ള തൻ്റെ പ്രഖ്യാപിത പദ്ധതിയുമായി മുന്നോട്ട് പോയാൽ “ദുരന്തകരമായ സാഹചര്യം” നേരിടേണ്ടിവരും. , ഹമാസിൻ്റെ അവസാന ശക്തികേന്ദ്രമുണ്ടെന്ന് ഇസ്രായേൽ പറയുന്ന നഗരമാണ്‌ ഗാസയിലെ റഫ.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

20 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

37 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

51 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

56 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago