kerala

പോലീസ് സ്റ്റേഷൻ ആക്രമിച്ചതും, ബി ജെ പി പ്രവർത്തകന്റെ വീട് ആക്രമിച്ചതിനും നേതൃത്വം നൽകിയത് സി പി എം ബ്രാഞ്ച് സെക്രട്ടറിമാരും ജില്ലാകമ്മറ്റി അംഗവും

പാലക്കാട് . പൊ​ലീ​സ് സ്റ്റേഷൻ ആക്രമിച്ച് ബ​ല​മാ​യി പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച കേ​സി​ലും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലും പ്രതികളായ എ​ട്ട് സി.​പി.​എം നേതാക്കൾ ആലത്തൂർ പോലീസിൽ കീഴടങ്ങി. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​രും കീഴടങ്ങിയവരിൽ പെടും.

സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ രക്ഷിച്ച സംഭവത്തിൽ ഡി.​വൈ.​എ​ഫ്.​ഐ നേതാക്കളും ഒരു എസ് എഫ് ഐ നേതാവുമാണ് പ്രധാന പ്രതികൾ. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം ഇ​ര​ട്ട​കു​ളം ചെ​റു​കു​ളം വി. ​പൊ​ന്നു​കു​ട്ട​ൻ (54), എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി​യം​ഗം കാ​വ​ശ്ശേ​രി വ​ട​ക്കേ​ത​റ അ​ജ്മ​ൽ (26), ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളാ​യ ആ​ല​ത്തൂ​ർ പ​റ​ക്കു​ന്നം റ​നി രാ​ജ് (31), പെ​രു​ങ്കു​ളം കൊ​ഴു​ക്കു​ള്ളി​യി​ൽ അ​ക്ഷ​യ് കു​മാ​ർ (28), ആ​ല​ത്തൂ​ർ നെ​ല്ലി​യാം​കു​ന്നം സ​ന്തോ​ഷ് (36) എ​ന്നി​വ​ർ സ്റ്റേഷൻ ആക്രമിച്ച് പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കുകയായിരുന്നു.

പ​ഴ​മ്പാ​ല​ക്കോ​ട് ബി ജെ പി പ്രവർത്തകന്റെ വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ൽ സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​ഴ​മ്പാ​ല​ക്കോ​ട് വ​ട​ക്കേ പാ​വ​ടി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (45), ത​രൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ തോ​ണി​പ്പാ​ടം കു​ണ്ടു​കാ​ട്ടി​ൽ ദേ​വ​ദാ​സ് (30), സി.​പി.​എം കു​ണ്ടു​കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വാ​വു​ള​ളി​യാ​പു​രം സു​ബൈ​ർ (40) എ​ന്നി​വ​ർ ആണ് പിടിയിലായിരിക്കുന്നത്. പ​ഴ​മ്പാ​ല​ക്കോ​ട് വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലേ​യും പ്ര​തി​ക​ളാ​ണ്. ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കുന്നത്. കേ​സി​ൽ ഏ​ഴു​പേ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​.. പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച കേ​സി​ൽ 100ഉം ​വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ 25 ​പേ​ർ​ക്കെ​തി​രെ​യുമാണ് ആ​ല​ത്തൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago