ഒഡീഷ. ദുര്‍മന്ത്രവാദം നടത്തിയാണ് ദമ്പതിമാരെ കൊലപ്പെടുത്തിയ ക്രൂരത. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ ആണ് ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ദുര്‍മന്ത്രവാദമാണ് ഇരട്ട കൊലപാതകത്തിന് പിന്നിലെന്ന് സംശിക്കുന്നതായി പൊലീസ് ആണ് പറഞ്ഞിരിക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് അതിക്രൂര കൊല നടന്നിരിക്കുന്നത്. ദമ്പതിമാരുടെ മകളാണ് കൊലപാതകം ആദ്യം അറിയുന്നത്. ശനിയാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാനായി കിടന്ന മകള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ മാതാപിതാക്കളുടെ അലര്‍ച്ച കേട്ട് ഓടിയെത്തുകയാണ് ഉണ്ടായത്.
ദൈതാരി പോലീസ് സ്റ്റേഷന് കീഴിലുള്ള റസൂൽ ജുമുകിപതിയ സാഹി ഗ്രാമത്തിലാണ് സംഭവം. 45 കാരനായ ബഹദ മുർമുവും ഭാര്യ ധനിയും (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് മകള്‍ സിങ്ഗോ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത് ഇങ്ങനെ : പതിവ് പോലെ ശനിയാഴ്ച രാത്രി 10 മണിയോടെ താന്‍ ഉറങ്ങാനായി മുറിയിലേക്ക് പോയി. ആ സമയത്ത് മാതാപിതാക്കള്‍ വീടിന് പുറത്ത് കട്ടിലില്‍ ഇരിക്കുക യായിരുന്നു. ഞായറാഴ്ച പുലര്‍ച്ച അലര്‍ച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളുടെ മൃതദേഹം കണ്ടത്.
ഉടനെ തന്നെ അമ്മാവനായ കിസാൻ മറാണ്ഡിയെ വിളിച്ച് വിവരം അറിയിച്ചു. അമ്മാവനും ബന്ധുക്കളും ഉടൻ സ്ഥലത്തെത്തി. തന്റെ കരച്ചില് കേട്ട് അല്‍വാസികളും സ്ഥലത്തെത്തി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടു ണ്ടെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കിയോഞ്ജർ പൊലീസ് സൂപ്രണ്ട് മിത്രഭാനു മഹാപത്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞിട്ടുണ്ട്.
ദുര്‍മന്ത്രവാദം നടത്തിയാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഉടനെ തന്നെ ഇരട്ടക്കൊലപാതക ത്തിലെ ദുരൂഹത മാറ്റാനാകുമെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരിക്കുകയാണ്.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…